കൊച്ചി: അങ്കമാലി ഡയറീസ് അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിച്ച സംഭവം ശരിവെച്ച് ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്. വാഹനപരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍ പെട്ടിട്ടും നടപടി എടുക്കാത്തതിനെതിരെ മൂവാറ്റുപുഴ ഡിവൈഎസ്പിയോട് വിശദീകരണവും ആവശ്യപ്പെട്ടു. ചിത്രത്തിന്റെ പ്രമോഷനായി ഉപയോഗിച്ചത് ഗ്ലാസ് മറച്ച വാഹനമായിരുന്നു. വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണ്. നിയമലംഘനം കണ്ടിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഡിവൈഎസ്പിയോട് വിശദീകരണം തേടിയിട്ടുണ്ട്.
തങ്ങള്‍ക്കു നേരെയുണ്ടായത് പോലീസിന്റെ സദാചാര പരിശോധനയായിരുന്നുവെന്നാണ് സംഭവത്തേക്കുറിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പറഞ്ഞത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു ആരോപണം. ഡിവൈഎസ്പിയാണ് തങ്ങളെ തടഞ്ഞതെന്നും സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ലിജോ ആവശ്യപ്പെട്ടു. ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്നതിനിടെ പോലീസ് വാഹനം മുന്നിലിട്ട് അണിയറപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം തടയുകയായിരുന്നു. നടീനടന്‍മാരുള്‍പ്പെടെയുള്ളവരെ നിര്‍ബന്ധിച്ച് വാഹനത്തില്‍ നിന്ന് പുറത്തിറക്കുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. സിനിമയിലെ വില്ലന്‍മാരിലൊരാളായ യുക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ വില്‍സണോട് പള്‍സര്‍ ടിറ്റോ എന്ന് പേരി മാറ്റണോ എന്നും വാഹനത്തിനകത്ത് എന്തു ചെയ്യുകയായിരുന്നുവെന്നും മോശമായ ഭാഷയില്‍ ചോദിച്ചു എന്നാണ് ആരോപണം.