സ്‌കൂൾ കെട്ടിടത്തിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കർണാടകയുടെ വടക്കൻ മേഖലയിലെ ഹഗ്ളി ആദർശ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഭരത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ സ്‌കൂളിലെ അധ്യാപകനായ മുത്തപ്പയാണ് വിദ്യാർത്ഥിയുടെ ജീവൻ എടുത്തത്.
കുട്ടിയോട് ദേഷ്യപ്പെട്ട അധ്യാപകൻ കുട്ടിയെ ആദ്യം മൺവെട്ടി കൊണ്ട് അടിക്കുകയും തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. കൂടാതെ, ഭരതിന്റെ അമ്മയും സ്‌കൂളിലെ തന്നെ അധ്യാപികയുമായ ഗീത ബാർക്കറിനെയും മുത്തപ്പ മർദിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
ഇതിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗീത ഇപ്പോൾ പ്രാദേശിക ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലാണ്. സ്‌കൂളിൽ കരാർ അധ്യാപകനായി ജോലിചെയ്തു വരികയാണ് മുത്തപ്പ. സംഭവത്തിനു ശേഷം ഒളിവിൽ പോയ മുത്തപ്പയ്ക്കായി അന്വേഷണം നടത്തി വരികയാണ്.











Leave a Reply