ന്യൂസ് ഡെസ്ക്, മലയാളം യുകെ

റെഡ്ഡിച്ചിൽ മരിച്ച മലയാളി ദമ്പതികൾക്ക് ഇന്ന് അന്ത്യവിശ്രമമൊരുങ്ങും. അനിൽ ചെറിയാൻ – സോണിയ ദമ്പതികളുടെ സംസ്കാരം ഇന്ന് സെപ്റ്റംബർ 14 ന്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ആർ.സി ചർച്ചിൽ ആരംഭിക്കുന്ന പൊതു ദർശനത്തിനും ശ്രൂഷകൾക്കും പിന്നാലെ റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ഓഗസ്റ്റ് 18 നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സോണിയയുടെ വിയോഗം താങ്ങാനാകാതെ അനിൽ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.

ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്. കോട്ടയം വാകത്താനം വലിയപറമ്പിൽ കുടുംബാംഗമാണ് അനിൽ ചെറിയാൻ. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് അനിലും സോണിയയും. ഒടുവിൽ മരണത്തിലും ഇവർ ഒന്നിച്ചപ്പോൾ തനിച്ചായിരിക്കുകയാണ് രണ്ടു കുഞ്ഞുങ്ങൾ. സംസ്‌കാര ശുശ്രൂഷകളുടെ ചടങ്ങിൻെറ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുന്നതാണ്.

ശവസംസ്‌കാര ശുശ്രൂഷകൾ നടക്കുന്നത്;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Church – Our Lady Of Mount Carmel R C Church
Beoley Rd W, Redditch B98 8LT, United Kingdom
map: https://maps.app.goo.gl/sRXwAaTv9UBQXYvx7
Burial Service – Borough Of Redditch Cemeteries & Crematorium
Bordesley La, Redditch B97 6RR, United Kingdom
map:https://maps.app.goo.gl/2VzCrJRfHNwVF7Vx7