കോട്ടയം ചേർപ്പുങ്കലിൽ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി അഞ്ജുവിൻറെ മൃതദേഹം കാഞ്ഞിരപ്പളളി പൊടിമറ്റത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിേക്ക് കൊണ്ടുവന്നത്. മൃതദേഹവുമായി വീടിനുമുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അച്ഛനെയും ബന്ധുക്കളെയും കൂട്ടാതെ മൃതദേഹം എത്തിക്കാന്‍ പൊലീസ് തിടുക്കം കാട്ടിയെന്നും ആരോപണം ഉയര്‍ന്നു. പി.സി ജോര്‍ജ് എം.എല്‍.എയും പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ അനുനയിപ്പിച്ചാണ് മൃതദേഹം വീട്ടിലേക്ക് മാറ്റിയത്. അഞ്ജുവിന്റെ മരണത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.സി.ജോര്‍ജ് പറഞ്ഞു.
മുങ്ങിയാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തെക്കൂറിച്ച് അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ സര്‍വകലാശാല സിന്‍ഡിക്കറ്റ് നിയോഗിച്ചു.
സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് ഷാജി. മകള്‍ കോപ്പി അടിക്കില്ല. ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുതേല്ല. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. കോളജ് അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു. കോളജ് അധികൃതര്‍ വിഡിയോ എഡിറ്റ് ചെയ്തെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Leave a Reply