യുകെ മലയാളി ജിമ്മി ജോസഫ് മൂലംകുന്നേലിന്‍റെ മാതാവ്‌  വേലപ്ര പള്ളിക്കൂട്ടുമ്മ മൂലംകുന്നത്ത് പരേതനായ അഡ്വ. എം.സി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് ഇന്ന് നിര്യാതയായി. 87 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമായിരുന്നു മരണം. അമ്മയുടെ അസുഖവിവരം അറിഞ്ഞ് കഴിഞ്ഞ മാസം നാട്ടില്‍ പോയിരുന്ന ജിമ്മി ജോസഫ് തിരികെ വന്ന് അധികദിവസങ്ങള്‍ കഴിയും മുന്‍പാണ് മരണം സംഭവിച്ചിരിക്കുന്നത്.

എടത്വ പറപ്പിള്ളി സ്വദേശിനിയാണ്. മക്കളായ ജിമ്മി ജോസഫും കുടുംബവും ബര്‍മ്മിങ്ങമിലും  റോയി ജോസഫും കുടുംബവും  ലിവര്‍പൂളിലും ആണ് താമസിക്കുന്നത്. മക്കള്‍: ജോസഫ് ചാക്കോ അമേരിക്ക, അന്നമ്മ ജെയിംസ് തലയോലപ്പറമ്പ്, ജെസി ഷാജി പൊന്‍കുന്നം, വല്‍സമ്മ ഷാജി പത്തനംതിട്ട, സിബി ജോസഫ് പള്ളിക്കൂട്ടുമ്മ, ജിമ്മി ജോസഫ് യുകെ, റോയി ജോസഫ്‌ യുകെ, ഡെയ്‌സി സണ്ണി തലയോലപ്പറമ്പ്, സൂസി ജിജി കാഞ്ഞാര്‍. സംസ്‌കാരം പിന്നീട് നടക്കും. മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് ഡയറക്ടര്‍ ആയ ജിമ്മി ജോസഫിന്റെ പ്രിയ മാതാവിന്റെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി, കുട്ടനാട് സംഗമം യുകെ എന്നിവയുടെ ഭാരവാഹി കൂടിയായ ജിമ്മി ജോസഫിന്‍റെ കുടുംബത്തോടൊപ്പം അവരുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായി ബിസിഎംസി, കുട്ടനാട് സംഗമം ഭാരവാഹികള്‍ അറിയിച്ചു. കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശത്താണ് ഇവരുടെ വീട് എന്നതിനാല്‍ സാഹചര്യം അനുകൂലമായ ശേഷം സംസ്കാരം പിന്നീട് നടത്തുന്നതായിരിക്കും. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.