ബിജു കുന്നയ്ക്കാട്ട് പി ആര്‍ ഒ
ആത്മീയ ഉണര്‍വിലേക്ക് വിശ്വാസികളെ നയിക്കുകയും ലോകരക്ഷകനായ ഈശോയുടെ രക്ഷാകര രഹസ്യങ്ങളെ ആഴത്തില്‍ മനസിലാക്കുകയും വ്യക്തിപരമായ വിശുദ്ധീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ഈ വര്‍ഷം നോട്ടിംഗ്ഹാം രൂപതയില്‍ വിവിധ സീറോ മലബാര്‍ വി.കുര്‍ബാന കേന്ദ്രങ്ങളില്‍ റവ ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍ നയിക്കും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ജേക്കബ് അച്ചന്‍ അറിയപ്പെടുന്ന ധ്യാനഗുരുവും കൗണ്‍സലിംഗ് രംഗത്ത് ദീര്‍ഘകാല പരിചയമുള്ളയാളും മുന്‍വര്‍ഷങ്ങളില്‍ യുകെയില്‍ വിവിധ ധ്യാന ശുശ്രൂഷകളിലൂടെ പരിചിതനുമാണ്.

BIJU

വാര്‍ഷിക ധ്യാന സ്ഥലങ്ങളും സമയക്രമവും

മാര്‍ച്ച് 25, 26 (ശനി, ഞായര്‍)- St. Benadict church, 306, Ashby Road Scanthorp. Saturday: 11 am to 5 pm, Sunday : 1.00 pm to 8.00 pm

ഏപ്രില്‍ 6, 7 ( Thursday & Friday) – St. Paul’s catholic church, Lenton Boulvord, Nottingham, NG7 2 BY
Time 9.30 am to 4.30 pm ( Special session for children)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏപ്രില്‍ 8, 9 (Saturday & Sunday) – St. Joseph’s Catholic Church Derby, Burbon Road, DE II TQ
Time : 9.30 am to 4.30 pm, Sunday: 2.00 pm to 9.00 pm

ഏപ്രില്‍ 11, 12 (Tues day, wednesday) St. Bridgitt and St. Patrik church clay cross, 545 9JT, Thannet Street. Time : 5.00 pm to 10.00 pm

വി. കുര്‍ബാനാ കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും യേശുനാമത്തില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.