ബാബു ജോസഫ്
ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നോയമ്പുകാല വാര്‍ഷിക ധ്യാനം നാളെ (9/3/18 വെള്ളി) മുതല്‍ സെന്റ് പാട്രിക് പള്ളിയില്‍ ആരംഭിക്കും. തലശ്ശേരി അതിരൂപത വൈദികനും വചന പ്രഘോഷകനും യുകെയില്‍ ഡിവൈന്‍ ധ്യാനകേന്ദ്രങ്ങളിലെ ആത്മീയ ശുശ്രൂഷകനുമായ റവ.ഫാ.ടോമി എടാട്ടേല്‍ നയിക്കുന്ന ധ്യാനം നാളെ വെള്ളി വൈകിട്ട് ആരംഭിച്ച് ഞായറാഴ്ച്ച വൈകിട്ട് സമാപിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്കും പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കും. ഡോ.ഫെല്‍സി രാജേഷ് കുട്ടികളുടെ ക്ലാസുകള്‍ നയിക്കും.
ധ്യാനത്തിന്റെ സമയക്രമം.
9/3/18 വെള്ളി വൈകിട്ട് 5 മുതല്‍ രാത്രി 9 വരെ
10/3/18 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ
11/3/18 ഞായര്‍ ഉച്ചകഴിഞ്ഞ് 1.30 മുതല്‍ രാത്രി 8 വരെ.
വലിയനോമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനത്തിലേക്ക് ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലയിന്‍ റവ.ഫാ.മാത്യു മുളയോലില്‍ എല്ലാവരെയും ക്ഷണിക്കുന്നു.
പള്ളിയുടെ അഡ്രസ്സ്
ST PATRICK CATHOLIC CHURCH
851 BARNSLEY ROAD
SHEFFELD
S5 0QF.











Leave a Reply