കനത്തെ മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നടത്താനിരുന്ന ‘എ.ആര്‍ റഹ്മാന്‍ ഷോ’ മാറ്റിവച്ചതില മാപ്പ് പറഞ്ഞ് ഫ്ളവേഴ്സ് ടിവിയും ചാനല്‍ എംഡി ആര്‍ ശ്രീകണഠ്ന്‍ നായരും. പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. എ.ആര്‍ റഹ്മാന്റെ സംഗീതനിശ ഉപേക്ഷിച്ചിട്ടില്ലെന്നും പുതിക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ചാനല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.
തൃപ്പൂണിത്തറ ഇരുമ്പനത്ത്എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള പാടം മണ്ണിട്ട് നികത്തിയാണ് സംഗീതനിശയ്ക്കാവശ്യമായ വേദി ഒരുക്കിയത്. എന്നാല്‍ ഇന്നലെ വൈകിട്ട് കനത്ത മഴ ആരംഭിച്ചതോടെ മണ്ണിട്ട് നികത്തിയ സദസ് ചെളിക്കുണ്ടായി മാറി. ഇതേ തുടര്‍ന്നാണ് പരിപാടി റദ്ദാക്കി.
പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു. ഔട്ട്‌ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഫ്‌ളവേഴ്‌സ് ടിവിയുടെ ഓഫീസില്‍ പോയി പണം കൈപ്പാറ്റാം.
ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റി വയ്ക്കുന്നത്. ഈ അവസ്ഥയില്‍ പരിപാടി നടത്തുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയതായും അധികൃതര്‍ പറഞ്ഞു.എന്നാല്‍ സംഗീതനിശ എന്നത്തേക്കാണ് മാറ്റവച്ചിരിക്കുന്നതെന്ന് ഇതുവരെ ഫ്‌ളവേഴ്‌സ്അറിയിച്ചിട്ടില്ല.
സംഗീത നിശയുടെ മറവില്‍ ഏക്കറുകണക്കിന് പാടശേഖരം മണ്ണിട്ട് നികത്തിയതായി ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സംഗീത നിശക്കായി 26 ഏക്കര്‍ പാടശേഖരമാണ് തൃപ്പൂണിത്തറയിലെ ഇരുമ്പനത്ത് മണ്ണിട്ട് നികത്തിയിരുന്നത്. എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ പാടം നികത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിലംനികത്തുന്നതിനും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഫ്‌ളവേഴ്‌സ് ടിവി സംഗീത നിശക്കായി തെരഞ്ഞെടുത്തത്. വിവിധ ഘട്ടങ്ങളായിട്ടാണ് മെഡിക്കല്‍ ട്രസ്റ്റ് ഇപ്പോള്‍ മണ്ണിട്ട് നികത്തുന്ന ഭൂമി വാങ്ങിക്കൂട്ടിയത്. 2008ല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നതിന് ശേഷവും ഇവിടെ വ്യാപകമായി മണ്ണടിച്ചുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
Leave a Reply