രാഷ്ട്രീയ നേതാക്കളും ചലച്ചിത്രപ്രവര്‍ത്തകരുമടക്കം പ്രമുഖരെ കെണിയിലാക്കി ഒഡിഷ സുന്ദരി അർച്ചന എന്ന യുവതി സമ്പാദിച്ച കോടികളുടെ കണക്ക് കേട്ട് രാജ്യം തന്നെ ഞെട്ടിയിരിക്കുകയാണ്. സമൂഹത്തിലെ ഉന്നതരയെും സമ്പന്നരെയും കുരുക്കിലാക്കി 26-ാം വയസിൽ 30 കോടിയോളം രൂപയാണ് അർച്ചന സമ്പാദിച്ചത് എന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം.

ഒഡിഷയില്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായ അര്‍ച്ചനയെന്ന 26 കാരിയുടെ തട്ടിപ്പ് കഥകള്‍ കേട്ട് പൊലീസും അമ്പരന്നിരിക്കുകയാണ്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് അര്‍ച്ചന ഇരകളെ കുടുക്കിയിരുന്നത്. ആദ്യം പ്രമുഖരുമായി അടുപ്പത്തിലാകും. ഇതിനായി വലിയ ഇവന്‍റുകളിലും ക്ലബ്ബുകളിലുമെത്തും. ബന്ധം ദൃഢമാകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പട്ട് അതിന്‍റെ വീഡിയോ ചിത്രീകരിക്കും.

രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബിസിനസ് വമ്പന്‍മാര്‍ തുടങ്ങി കോടീശ്വരന്‍മാരെയാണ് അര്‍ച്ചന ഹണിട്രാപ്പില്‍ കുരുക്കിയാതൊക്കെ. സെക്സ് വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 കോടിയോളം രൂപ ഒഡീഷ സുന്ദരി തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വളരെ ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന അര്‍ച്ചന പെട്ടന്ന് കോടിശ്വരിയായി അത്യാഡംബര ജീവിതം നയിച്ചതിന് പിന്നിലെ കഥയറിഞ്ഞ് അമ്പരക്കുകയാണ് ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കെ.

ഒഡിഷയിലെ കാലാഹണ്ടി ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു അർച്ചന നാഗ് ജനിക്കുന്നത്. എന്നാൽ കൊട്ടാരസമാനമയ വീട്ടിൽ ആഡംബര വാഹനങ്ങളും മുന്തിയ ഇനം നായ്ക്കളുമായി സുഖജീവിതമായിരുന്നു അടുത്ത കാലം വരെ അർച്ചന നയിച്ചിരുന്നത്. ഈ പണം തട്ടിപ്പിലൂടെ സമ്പാദിച്ചതാണ് എന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ നിമിഷങ്ങളുടെ ചൂടൻ ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി പ്രമുഖരിൽ നിന്ന് വൻതുക തട്ടിയെടുത്തിരുന്നതെന്നു പോലീസ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭുവനേശ്വരിന്‍റെ ഹൃദയഭാഗത്ത് കൊട്ടാരത്തെ വെല്ലുന്ന വലിയ മണിമാളികയിലായിരുന്നു അര്‍ച്ചനയുടെ താമസം. വീടിന്റെ മുറ്റം നിറയെ അത്യാഡംബര കാറുകളും മുന്തിയ ഇനം നായ്ക്കളും സ്വന്തമായി ഒരു വെള്ളക്കുതിരയും അര്‍ച്ചനയ്ക്കുണ്ടായിരുന്നു. ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറുകളും ആഡംബര വസ്തുക്കളും കൊണ്ട് നിറഞ്ഞ മണിമാളിക കണ്ടു എല്ലാവര്‍ക്കും അത്ഭുതമായിരുന്നു.

സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുന്ന ബിസിനസായിരുന്നു ജഗബന്ധുവിൻ്റേത്. ഇതുവഴിയായിരുന്നു അർച്ചന രാഷ്ട്രീയ നേതാക്കളെയും കെട്ടിടനിർമാതാക്കൾ അടക്കം സമ്പന്നരായ വ്യവസായികളെയും പരിചയപ്പെടുന്നത്. അർച്ചനയുടെ അറസ്റ്റിനു പിന്നാലെ ഇരുവർക്കുമൊത്ത് മുതിർന്ന രാഷ്ട്രീയ നേതാക്കളും വ്യവസായികളും മറ്റു പ്രമുഖരും പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സമ്പന്നരും പ്രശസ്തരുമായവരെ പരിചയപ്പെട്ട് ഇവർക്ക് യുവതികളെ പരിചയപ്പെടുത്തി സൗഹൃദമുണ്ടാക്കി കൊടുക്കുന്നതായിരുന്നു അ‍ർച്ചനയുടെ തന്ത്രം.

പിന്നീട് യുവതികളും ഒത്തുള്ള ഇവരുടെ ചിത്രങ്ങളും പക‍ർത്തും. ഈ ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പലരിൽ നിന്നായി വൻ തുക തട്ടും. ഇത്തരത്തിൽ ഒരു സിനിമാ നി‍ർമാതാവിൻ്റെ പക്കൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെന്നാണ് ഒരു പരാതി. മറ്റു യുവതികൾക്കൊത്തുള്ള ചിത്രങ്ങൾ പുറത്തു വിടുമെന്നായിരുന്നു ഇയാൾക്കെതിരെ ഉയർത്തിയ ഭീഷണി.

റാക്കറ്റിൽ കുടുക്കി എന്ന ആരോപണവുമായി അ‍ർച്ചനയ്ക്കെതിരെ മറ്റൊരു യുവതിയും രംഗത്തെത്തി ഹണിട്രാപ്പ് വഴി പണം തട്ടിയ പരാതികളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള വിഭാഗത്തെ ഉപയോഗിച്ച് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. വെറും നാലു വ‍ർഷത്തിനുള്ളിൽ ദമ്പതികൾ 30 കോടി രൂപയോളം പലയിടത്തായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.