അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെ വീണ്ടും മാഞ്ചസ്റ്ററില്‍ എത്തുന്നു. ഭീകരാക്രമണത്തില്‍ മനസുതകര്‍ന്ന ആരാധകര്‍ക്കൊപ്പം ചെലവഴിക്കാനും ചാരിറ്റി ഷോ! നടത്താനുമാണ് താരം എത്തുന്നത്. ഭീകരാക്രമണത്തിന്റെ ഇരകളായവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനാണ് ചാരിറ്റി ഷോ സംഘടിപ്പിക്കുന്നത്. ഭൂമിയില്‍ എല്ലാവര്‍ക്കും പങ്കുവയ്ക്കാവുന്ന ഒരു കാര്യം സംഗീതമാണ്. സംഗീതം നമ്മുടെ മുറിവുണക്കുന്നു, നമ്മെ ഒന്നാക്കി മാറ്റുന്നു, നമ്മളെ സന്തോഷിപ്പിക്കുന്നു. അതുകൊണ്ടു ഇതാകുന്നു തുടര്‍ന്നു ചെയ്യേണ്ടത്” ഭീകരാക്രമണത്തിന് ശേഷമുളള ആദ്യ പരസ്യപ്രതികരണത്തില്‍ ഗ്രാന്‍ഡെ പറഞ്ഞു. മെയ് 24ന് പ്രാദേശിക സമയം രാത്രി 10.35ന് മാഞ്ചസ്റ്ററിലെ സംഗീതക്കച്ചേരി കഴിഞ്ഞ് ഇരുപത്തിമൂന്നുകാരിയായ ഗായിക സ്‌റ്റേജ് വിട്ടയുടനെയായിരുന്നു സ്‌ഫോടനം. സംഗീത വേദിയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Leave a Reply