ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ റെസ്റ്റോറൻ്റുകളിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഇന്ത്യൻ റെസ്‌റ്റോറൻ്റ് തറവാട് ലീഡ്സ്സിൻ്റെ പുതിയ സംരംഭമായ “ഉയരെ” റൂഫ് ടോപ്പ് റെസ്‌റ്റോറൻ്റിലേയ്ക്ക് അമ്പതോളം ജോലിക്കാരെ ആവശ്യമുണ്ട്. പരിചയസമ്പന്നരായ മലയാളികൾക്കാണ് മുൻഗണന. ഫെബ്രുവരി അവസാന വാരത്തോടുകൂടി തറവാടിൻ്റെ “ഉയരെ” റൂഫ് ടോപ്പ് റെസ്സ്റ്റോറൻ്റ് പ്രവർത്തനമാരംഭിക്കും. 7000 ചരുരശ്ര അടി വിസ്തീർണ്ണമുള്ള “ഉയരെ ” റൂഫ് ടോപ്പ് റെസ്റ്റോറൻ്റ് ലീഡ്സ്സിൻ്റെ ഹൃദയഭാഗത്തുള്ള വിക്ടോറിയ ഗേറ്റിലാണ് തറവാട് ഒരുക്കുന്നത്. അത്യാധുനിക ആഡംബര രീതിയിൽ ലോകോത്തര നിലവാരത്തിൽ ഒരുങ്ങുന്ന റെസ്റ്റോറൻ്റിലും ബാറിലും റൂഫ് ടോപ്പ് ടെറസ്സിലുമായി ഒരേ സമയം നാനൂറോളം അതിഥികൾക്ക് തറവാട് വിരുന്നൊരുക്കും. ഇതോടു കൂടി ലീഡ്സ്സിലെ ഏറ്റവും വലിയ ഇന്ത്യൻ റെസ്റ്റൊറൻ്റ് എന്ന ഖ്യാദി തറവാടിന് സ്വന്തമാകും.
രാവിലെ പതിന്നൊന്ന് മണി മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് “ഉയരെ” റൂഫ് ടോപ്പ് റെസ്റ്റോറൻ്റ് പ്രവർത്തിക്കുക.
“ഉയരെ”യുടെതൊഴിലവസരങ്ങൾ ചുവടെ ചേർക്കുന്നു.
ജനറൽ മാനേജർ – 1
ബാർ മനേജർ – 1
റെസ്‌റ്റോറൻ്റ് മാനേജർ – 2
റിസർവ്വേഷൻ മാനേജർ – 1
അസ്സി. മാനേജേഴ്സ് – 4
ഗസ്റ്റ് റിലേഷൻസ് മാനേജർ – 1
മിക്‌സോളജിസ്റ്റ് – 4
സൂഷെഫ് – 4
ഷെഫ് ഡി പാർട്ടി – 6
കിച്ചൻ അസ്സിസ്റ്റൻ്റ് – 6
പാർടൈം വെയിറ്റിംഗ് സ്റ്റാഫ് – 20
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെയുള്ള ഇമെയിലിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Attn: Siby Jose
[email protected]
അപേക്ഷകൾ ആയ്ക്കേണ്ട അവസാന തീയതി ഡിസംബർ 31.
Leave a Reply