ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം യൂണിവേഴ്സിറ്റി അധ്യയനവർഷം തുടങ്ങിയതിനോട് അനുബന്ധിച്ച് നടത്തിയ കുട്ടികളുടെ നൈറ്റ് ക്ലബ് പാർട്ടിക്കിടയിൽ വൻ അത്യാഹിതം . പാർട്ടിക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇതില്‍ 5 ഓളം മലയാളി വിദ്യാർഥികൾ ഉൾപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് കാരണമായ വാഹനം ഓടിച്ചത് 22 വയസ്സുകാരനായ മലയാളിയാണെന്ന് സംശയം ഉണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സംഭവം നടന്ന സ്ഥലത്തിനു ചുറ്റും പോലീസ് സുരക്ഷാ വലയം തീർത്തിട്ടുണ്ട്. 22 കാരനായ ഒരാൾ മനഃപൂർവ്വം ആളുകൾക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നൈറ്റ് ക്ലബ്ബിൽ നേരത്തെ നടന്ന സംഭവങ്ങളുടെ തുടർച്ചയായി നടത്തപ്പെട്ട ആസൂത്രിതമായ ആക്രമണമാണ് ഇതെന്ന് വിശ്വസിക്കുന്നതായി ബർമിംഗ്ഹാം പോലീസ് പറഞ്ഞു.