പ്രമുഖ വ്യവസായിയും പതഞ്ജലി ആയുർവ്വേദിന്റെ സഹസ്ഥാപകനും യോഗാധ്യാപകനുമായ ബാബാ രാംദേവിനെതിരെ സോഷ്യൽ മീഡിയയിൽ #arrestRamdev ഹാഷ്ടാഗ് ട്രെൻഡ് ചെയ്യുന്നു. പെരിയാർ ഇവി രാമസ്വാമി, ഡോ. ബിആർ അംബേദ്കർ എന്നിവരുടെ അനുയായികള്‍ ‘ധൈഷണിക ഭീകരവാദികള്‍’ ആണെന്ന് ഇദ്ദേഹം ഒരു പരാമർശം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്ത അഭിമുഖ പരിപാടിയിലായിരുന്നു ഈ വിവാദ പരാമർശം. ഇതാണ് സോഷ്യൽ മീഡിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്.

തുടക്കത്തിൽ രാംദേവിന്റെയും റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയുടെയും അഭിമുഖം സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് വിധേയമായിരുന്നു. എന്നാൽ പിന്നീട് ഗൗരവമേറിയ പരാമർശങ്ങൾ അഭിമുഖത്തിലുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി രംഗത്തു വന്നു. ഇത് പിന്നീട് വിവാദമായി മാറുകയായിരുന്നു.

പതഞ്ജലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും ചില ട്വീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ദളിത്, ദ്രാവിഡ പ്രസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കടുത്ത വിമർശനവുമായി രംഗത്തുള്ളത്. അതെസമയം, തുടക്കത്തിൽ ഇല്ലാതിരുന്ന വിമർശനങ്ങൾ പിന്നീട് ഉയർന്നു വന്നതിന്റെ കാരണം വ്യക്തമല്ല.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ