ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ യുകെയിലെ ഷെഫീൽഡിൽ ക്രിസ്തുമസ് ദിനത്തിൽ നടന്ന വെടിവെപ്പിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാടിനെ ഞെട്ടിച്ച സംഭവത്തിൽ രാത്രി 11.30ഓടെ നെഞ്ചിൽ വെടിയേറ്റ 20 വയസ്സുകാരനെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ബോക്സിംഗ് ഡേയിലും യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് സൗത്ത് യോർക്‌ഷയർ പോലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവവുമായി ബന്ധപ്പെട്ട് 20, 22, 28, 29 വയസ്സുള്ള നാല് പുരുഷന്മാരെയാണ് കൊലപാതകശ്രമം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. സംഭവസ്ഥലത്ത് പോലീസ് പെട്രോളിംഗ് തുടരുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും, സിസിടിവി ദൃശ്യങ്ങളടക്കം സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിവുള്ളവർ മുന്നോട്ട് വരണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

അത്യന്തം അപലപനീയമായ കുറ്റകൃത്യം എന്നാണ് ചീഫ് ഇൻസ്‌പെക്ടർ ആൻഡി നോൾസ് സംഭവത്തെ വിശേഷിപ്പിച്ചത് . തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും നിരപരാധികൾക്ക് അപകടം സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം, കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നവർ ഉടൻ പോലീസുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടു.