ജോസ്‌ന സാബു സെബാസ്റ്റ്യൻ

പണ്ട് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ലൈംഗിക പാഠപദ്ധതിയായ് നമ്മൾ ഭ്രാന്തിയെന്ന് മുദ്രകുത്തി വിളിക്കുന്ന പാവം ചെമ്പരിത്തിപ്പൂവിനെ വലിച്ചുകീറി ഒട്ടിച്ചും തേൻ കുടിക്കുന്ന വണ്ടിനെ ക്രൂരനായി ചിത്രീകരിച്ചുമൊക്കെ പറ്റിച്ചതിലൂടെ ഉരിതിരിഞ്ഞ തലമുറയാണിന്നിവിടെവരെയെത്തിനിൽക്കുന്ന നമ്മുടെ ലൈംഗിക ഭ്രാന്തസമൂഹം.

എന്തിനേറെ പണ്ട് ആറ് വയസ്സുള്ളൊരു പെൺകുട്ടി ഒരുദിവസം സ്കൂളിൽ നിന്ന് വീട്ടിൽവന്ന് അമ്മയോട് ചോദിച്ചു, അമ്മേ, ഞാൻ എങ്ങനെയാണ് ജനിച്ചത്? അമ്മ ലജ്ജിച്ചു തലതാഴ്ത്തി പറഞ്ഞു, അത് നിന്നെയൊരു മാലാഖ കൊണ്ടേ തന്നതാണ്. പിന്നീടവൾ ചോദിച്ചു അപ്പോൾ അമ്മയെങ്ങനെയാണ് ജനിച്ചത്?” അത് എന്നെയുമൊരു മാലാഖ മൂത്തശ്ശിക്കു കൊടുത്തതാണ്. അപ്പോളവൾ ഉടനെ ചോദിച്ചു അമ്മേ അങ്ങനെയെങ്കിൽ മുത്തശ്ശി എങ്ങനെയാണ് ജനിച്ചത്? അതുമൊരു മാലാഖ കൊടുത്തതാണ് .

ഉടനെ അവൾ പോയി അവളുടെ ഗൃഹപാഠ പുസ്തകത്തിൽ എന്തൊക്കെയോ എഴുതാൻ തുടങ്ങി. അത് കണ്ട് ആകെയൊരു അസ്വസ്ഥത തോന്നിയ അമ്മ പെൺകുട്ടിയുടെ നോട്ട്ബുക്ക് എടുത്തു നോക്കിയപ്പോൾ ഫാമിലി ട്രീ എന്ന വിഷയത്തെക്കുറിച്ചവൾ എന്റെ കുടുംബത്തിൽ മൂന്ന് തലമുറകളായി ആർക്കും അപ്പനുമമ്മയും ഇല്ല. ഞങ്ങൾ അനാഥരാണ്‌ എന്ന് എഴുതിവച്ചിരിക്കുന്നതാണ് അമ്മ കണ്ടത് .

അതെ എന്തോ ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന് ലൈംഗികതയെക്കുറിച്ച് കുട്ടികളോട് പറയാൻ നാണമാണ് . പക്ഷെ സിൽവർബർഗിന്റെ അഭിപ്രായത്തിൽ കുട്ടികൾ അവരുടെ വാക്കുകൾ കൂട്ടി പറയാൻ പഠിക്കുന്നതിനു മുമ്പ് തന്നെ ലൈംഗികതയെകുറിച്ചും പറയാൻ പഠിക്കണതാവശ്യമാണ് എന്ന് പറയുന്നു.

അതായത്, ബാത്ത് സമയം പോലുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ ജനനേന്ദ്രിയങ്ങൾക്ക് അനുയോജ്യമായ പേരുകൾ ഉൾപ്പെടുത്തുക. ചിലപ്പോൾ ജനനേന്ദ്രിയത്തിന്റെ ശരിയായ പദങ്ങൾ കുഞ്ഞിനെ പഠിപ്പിക്കുന്നത് നമുക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നിയേക്കാം, എന്നാലും ലിംഗം, വൾവ, യോനി, ക്ലിറ്റോറിസ്, നിതംബം, മുലക്കണ്ണുകൾ എന്നീവാക്കുകൾ കയ്യ് കാല് മുഖം എന്നീ വാക്കുകൾപോലെ തന്നെ പറഞ്ഞു കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് സെക്സ് എഡ്യൂകേഷൻ വളരെ ചെറുപ്പം മുതലേതന്നെ എളുപ്പത്തിൽ പഠിക്കാൻ സഹായമാകുമെന്ന് തോൺഹിൽ പറയുന്നു. കാരണം ഇവയെല്ലാം എല്ലാ കൊച്ചുകുട്ടികളും അറിഞ്ഞിരിക്കേണ്ട പദങ്ങളാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ അറിയിക്കാനും ഈ വാക്കുകൾ ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

പക്ഷെ കുട്ടികളോട് സംസാരിക്കുബോൾ ചിലവാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കേണ്ടതുണ്ട് . അതായത് എല്ലാ ആൺകുട്ടികൾക്കും ലിംഗമുണ്ട്, എല്ലാ പെൺകുട്ടികൾക്കും യോനി ഉണ്ട് എന്നതിനു പകരം, ലിംഗമുള്ള ആളുകൾ ആണുങ്ങൾ ആണെന്നും യോനി ഉള്ള ആളുകൾ പെണ്ണുങ്ങൾ ആണെന്നും പറയുന്നതാണ് കൂടുതൽ ഉത്തമം.

ഇങ്ങനെയുള്ള തുറന്ന ഭാഷ ചെറിയ വയസ്സിൽ തന്നെ ഉപയോഗിക്കുന്നത് പിന്നീട് ലിംഗപരമായ റോളുകളെയും ഐഡന്റിറ്റികളെകുറിച്ചുമൊക്കെ എളുപ്പത്തിലുള്ള സംഭാഷണങ്ങൾക്ക് നമ്മൾ അടിത്തറ പാകാൻ സഹായമാകുന്നുവെന്ന് തോൺഹിൽ വിശദീകരിക്കുന്നു.

രണ്ട് വയസിനടുത്തുള്ള കുട്ടികൾ അവരുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാനുള്ള പ്രവണത തികച്ചും സാധാരണമാണ് . പക്ഷെ അങ്ങനുള്ളപ്പോൾ നമ്മൾ മിക്കവാറും അയ്യേ നാണക്കേട് എന്ന് ഉച്ചത്തിൽ പറഞ്ഞു കളിയാക്കുന്നതിനു പകരം ഇത് കിടപ്പുമുറിയിൽ സ്വകാര്യതയിൽ ചെയ്യേണ്ടതാണെന്ന് പറയാനുള്ളൊരു അവസരമായി ഉപയോഗിക്കാൻ നമ്മൾ പഠിക്കണം.

ഇനി 2 മുതൽ 5 വയസ്സുവരെയുള്ള കുട്ടികളോട് ലൈംഗികതയെക്കുറിച്ചെങ്ങനെ സംസാരിക്കാമെന്ന് നോക്കാം: ഈ പ്രായത്തിൽ, കുട്ടികൾക്ക് പരസ്പരമുള്ള ശരീരത്തെക്കുറിച്ച് കൂടുതൽ ജിജ്ഞാസയുണ്ടാകും. അതിനാൽ മറ്റുള്ളവരുടെ സാധനങ്ങൾ എടുക്കരുത് തൊടരുത് എന്നൊക്കെ പറയുന്നപോലെതന്നെ മറ്റ് ആളുകളാൽ സ്പർശിക്കുന്നതിനോ മറ്റൊരാളെ സ്പർശിക്കുന്നതിനോ ഒക്കെ അനുവാദം ചോദിക്കാൻ ഈ പ്രായത്തിൽ പഠിപ്പിക്കണമെന്ന് സിൽവർബർഗ് പറയുന്നു.

ആതുപൊലെതന്നെ മറ്റുള്ളവരുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാൻ ഒരിക്കലും ശ്രമിക്കരുതെന്നും അങ്ങനെ ചോദിക്കരുതെന്നും കാരണം ഇത് ശരീരത്തിന്റെ വളരെ പ്രത്യേക ഭാഗങ്ങളായതിനാൽ മറ്റുള്ളവർ സ്പർശിക്കാൻ പാടില്ലയെന്നുമൊക്കെ നമ്മുടെ കുട്ടിയോട് അവന്റെ ഭാഷയിൽ നമ്മൾ പറഞ്ഞുകൊടുക്കേണ്ട പ്രായമാണിത്. ഇനിയോരുകാരണവശാൽ നമ്മുടെ കുട്ടികൾ മുമ്പത് രഹസ്യമാക്കി വച്ചിട്ടുണ്ടെങ്കിൽ പോലും, എപ്പോൾ വേണമെങ്കിലും മമ്മിയോട് വന്നു തുറന്ന് പറയാനുള്ള സ്വാതന്ത്രം കുട്ടിക്ക് കൊടുക്കേണ്ടതുണ്ടെന്നും തോൺഹിൽ പറയുന്നു.

ഈയൊരു പ്രായത്തിലാണ് മിക്ക കുട്ടികളും ഞങ്ങളുണ്ടായതെങ്ങനാണ് എന്ന് ചോദിക്കുക. അപ്പോൾ കുട്ടിയുടെ ജനനത്തെകുറിച്ച് തന്നെ അവനോട് അല്ലങ്ങിൽ അവളോട് വിവരിക്കാൻ നമുക്കാകണം. അതിനുള്ള ഏറ്റവും നല്ലൊരു വഴി പ്രീസ്‌കൂൾ സെറ്റിനായ്‌ തയ്യാറാക്കിയിട്ടുള്ള വാട്ട് മേക്‌സ് എ ബേബി എന്ന ആദ്യ പുസ്തകത്തിന്റെ രചയിതാവ് വിശദീകരിക്കുന്നത് നിങ്ങടെ കുട്ടിക്ക് എത്രത്തോളം നിങ്ങൾ പറയുന്നത് മനസ്സിലാക്കാൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ് ഇത് വിശദമാക്കേണ്ടത് എന്നാണ്. എങ്കിലും രണ്ട് മുതിർന്നവർ അവരുടെ ശരീരങ്ങൾ ഒരുമിച്ച് ചേർന്ന് ബീജവും മുട്ടയും പങ്കുവെക്കുകയോ അല്ലെങ്കിൽ ബീജമോ മുട്ടയോ മറ്റൊരാളിൽ നിന്ന് കടമെടുക്കുകയോ ചെയ്താണ് ‌ നിന്നെ പോലെ ഒരു കുട്ടിയെ ഉണ്ടാക്കുന്നുവെന്നും കൂടുതൽ കാര്യങ്ങൾ ഇച്ചിരികൂടി വലുതായശേഷം പറഞ്ഞുതരാമെന്നും പറയാൻ നമുക്കാവണം. എന്തുതന്നെയായാലും കുട്ടിയോട് ആ പ്രായത്തിൽ “കള്ളം” പറയരുത് എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Thornhill suggests exploring how babies are made by telling kids their own birth story, which lets you tailor the details to your family’s specific situation. Just be sure to note that your child’s birth story is just one of many ways that families are made.
It’s important to introduce kids of this age group to the idea that families and relationships can be built in various ways. If your kids are part of or are regularly around non-traditional families, they’ll naturally pick up on this, explains Silverberg.And bring inclusive language into your everyday speech. For example, says Silverberg, swap “Welcome, boys and girls” for “Welcome, kids” or “Welcome, friends.” While subtle, this small shift teaches children that gender isn’t binary.

ഇനി 6 മുതൽ 8 വയസ്സുവരെയുള്ള കുട്ടികളോട് ലൈംഗികതയെക്കുറിച്ച് എങ്ങനെ സംസാരിക്കാമെന്ന് നോക്കാം : ഈ പ്രായത്തിൽ കുട്ടികളത്രയ്ക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെങ്കിലും അവയെങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് പഠിപ്പിക്കേണ്ടത് ആവശ്യമാണ്. അതുപോലെതന്നെ അപരിചിതരുമായി സംസാരിക്കുന്നതിനും ഫോട്ടോകൾ ഓൺലൈനിൽ പങ്കുവയ്ക്കുന്നതിനും അനുവാദം ചോദിക്കണമെന്നും ഈ പ്രായത്തിൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു . അത് കൂടാതെ കുട്ടിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും അശ്ലീലമുള്ളവ കണ്ടാൽ ആ തരത്തിലുള്ള വെബ്‌സൈറ്റുകൾ മുതിർന്നവർക്കുള്ളതാണെന്നുമവരെ പറഞ്ഞു മനസിലാക്കാൻ നമ്മൾ മടിക്കരുത്.

ഇനി നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു എട്ട് വയസ്സാകുമ്പോഴേക്കും ഒട്ടുമിക്ക കുട്ടികളും അവരുടെ ശരീരത്തെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ തുടങ്ങുന്നതിനാൽ കുട്ടികളിൽ സ്വയംഭോഗചിന്താഗതികൾ വരാവുന്നതിനാൽ അതിനെക്കുറിച്ചുകൂടി അവരുമായി പുനഃപരിശോധിക്കാനുള്ള നല്ലൊരു സമയമാണിത്. ഇതിനെ സ്വകാര്യമായി ചെയ്യുന്ന ഒന്നായി പറഞ്ഞു മനസിലാക്കേണ്ടതിനൊപ്പം ശരിയായ ശുചിത്വത്തെകൂടി പറഞ്ഞുകൊടുക്കാൻ മറക്കരുതെന്നും തിയറി പറഞ്ഞുവക്കുന്നു.

ഈ പ്രായത്തിൽ, ലൈംഗിക പീഡനത്തെക്കുറിച്ചു കുട്ടികളോട് കൂടുതൽ വ്യക്തമായി സംസാരിക്കുന്നതിലൂടെ അവരവരെ തന്നെ സംരക്ഷിക്കുന്നതിനോ ഇനി അതുമല്ലങ്കിൽ ദുരുപയോഗം അനുഭവിക്കുന്ന അവരുടെയൊരു സുഹൃത്തിനെ സഹായിക്കുന്നതിനു വേണ്ടിയോ കുട്ടികൾ ഈ യാഥാർത്ഥ്യത്തെക്കുറിച്ച് ഈ പ്രായത്തിൽ തന്നെ അറിയേണ്ടത് പ്രധാനമാണെന്ന് സിൽവർബർഗ് വിശദീകരിക്കുന്നു.

പക്ഷെ ഓരോ സംസാരവും എത്രത്തോളം വിശദമാക്കുന്നു എന്നത് ഓരോ കുട്ടിയെയും ആശ്രയിച്ചിരിക്കുന്നു. എന്നിട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ എന്താണിതിൽ നിന്നും മനസ്സിലാക്കിയതെന്നും അവർക്ക് എന്ത് തോന്നുന്നുവെന്നുമൊക്കെ ചോദിച്ചു മനസ്സിലാക്കാൻ സിൽവർബെർഗ് ശുപാർശ ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ പ്രായത്തിൽ തന്നെ സംസാരിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ് അവർക്കുണ്ടാകുന്ന ശരീര വളർച്ച. വളരുന്തോറും അവരുടെ ശരീരഭാഗങ്ങൾക്ക് വരുന്ന മാറ്റം അവർ ചെറുതായിരുന്നപ്പോൾ എടുത്ത ഫോട്ടോകൾ കാണിച്ചു ഇപ്പോലുള്ളവയിൽ നിന്നുമെങ്ങനെ വ്യത്യാസമുണ്ടന്ന് പഠിപ്പിച്ചുകൊടുക്കാം. ഉദാഹരണത്തിന് കുഞ്ഞി കാലുകൾ നീളം വച്ചതും പല്ലുവന്നതുമൊക്കെ സംസാരിച്ചു സംസാരിച്ചു അവരുടെ ഓരോ ശരീര ഭാഗങ്ങൾക്കും വന്ന മാറ്റങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം.

പ്രായപൂർത്തിയാകുന്നതിനെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ, ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളും, കൂടാതെ എന്തുകൊണ്ട്, എങ്ങനെ നമ്മുടെ ശരീരം, മുടി, ജനനേന്ദ്രിയം, ശബ്ദങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നു എന്നൊക്കെ അടങ്ങിയ ഒരു നല്ല പുസ്തകം കുട്ടിയുമായി പങ്കിടാൻ നമുക്ക് പറ്റണമെന്നും സിൽവർബർഗ് ശുപാർശ ചെയ്യുന്നു.

കൂടാതെ പെൺകുട്ടികൾക്ക് ഒരു പാഠവും ആൺകുട്ടികൾക്ക് വേറൊരു പാഠവും കൊടുക്കാതെ ഇവയൊക്കെ ഒരു പൊതു സംസാരമാക്കാനും നമുക്കാവണം. കാരണം കുട്ടികൾ സ്വന്തം ശരീരത്തെക്കുറിച്ച് മാത്രമല്ല, മറ്റ് ശരീരങ്ങളെക്കുറിച്ചും പഠിക്കുന്നതിലൂടെ ഇതുമൊരു കോമൺ ടോപ്പിക്കായി വരും തലമുറയിൽ ഉയർന്നുവരാൻ കാരണമാകും.

ഇനി കുട്ടികൾക്ക് 9 മുതൽ 12 വയസ്സുവരെയുള്ളപ്പോൾ ലൈംഗികതയെക്കുറിച്ച് എങ്ങനെ സംസാരിക്കാമെന്ന് നോക്കാം : ഈ പ്രായം ഏറ്റവും വൈകാരികവും സാമൂഹികവുമായ മാറ്റങ്ങൾ നിറഞ്ഞതാണ്, പ്രത്യേകിച്ച് പെൺകുട്ടികൾ പലവിധ ശരീരപ്രശ്നങ്ങളുമായി പൊരുതാം. ഈ പ്രായത്തിൽ നമ്മൾ അവരുടെ ആകുലതകളെ കുറിച്ച് കൂടുതൽ സ്നേഹത്തോടെ ചോദിച്ചു മനസിലാക്കി സംസാരിക്കേണ്ടിയിരിക്കുന്നു .കാരണം അവർ നമ്മളോട് പറഞ്ഞില്ലെങ്കിലും അവരുടെ മനസ്സിൽ അവരുടെ കൂട്ടുകാർ തമ്മിലുള്ള സംസാരത്തിലൂടെ ചിലരുടെ ശരീരഭാഗങ്ങൾ അല്ലെങ്കിൽ താടി എന്നിവയൊക്കെ മറ്റൊരാളേക്കാൾ ചെറുതാണെന്നോ അല്ലെങ്കിൽ വലുതാണെന്നോ ഒക്കെയുള്ള പലതരം വിഷമങ്ങൾ അവരുടെ ഇടയിലുണ്ടാകാം .
അപ്പോൾ നമ്മൾ ചില ഉദാഹരണങ്ങൾ കൊടുക്കുന്നതിലൂടെ അവരുടെ വിഷമതകൾക്ക് ആക്കം കുറച്ചു കോൺഫിഡൻസ് കൊടുക്കാൻ നമുക്കാകും .

ഉദാഹരണത്തിന് ഒരു കാലത്തു ആൺകുട്ടികൾക്ക് ചെറിയ മുടി മാത്രമേ ഉണ്ടാകൂ എന്ന് കരുതിയിരുന്ന ഒരു മുത്തച്ഛനും മുത്തശ്ശിയുമാണ് നമുക്കുണ്ടായിരുന്നതെന്നും എന്നാൽ യാഥാർഥ്യം അതല്ലല്ലോ എന്നൊക്കെ പറഞ്ഞു ചർച്ചകൾക്ക് തുടക്കമിടാം. സ്റ്റീരിയോടൈപ്പുകളിലൂടെ മറികടന്ന വ്യക്തികളുടെ നല്ല ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി കുട്ടികളെ അവരുടെ ശക്തി കണ്ടെത്താൻ നമുക്കവരെ സഹായിക്കാം.

ലൈംഗിക സുരക്ഷിതത്വമാണ് പിന്നീട് നമ്മൾ സാധാരണവൽക്കരിക്കാൻ ആഗ്രഹിക്കുന്ന മറ്റൊന്ന്. അമ്മയെന്ന നിലയിൽ, ഈ ആശയം അൽപ്പം ബുദ്ധിമുട്ടാണെങ്കിലും കുട്ടിക്ക് ഒരു 11 വയസാകുന്നതോടെ പലവിധ ലൈംഗിക സുരക്ഷയെകുറിച്ചും പലവിധ പ്രതിരോധമാർഗ്ഗങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ അറപ്പില്ലാതെ തുറന്നു സംസാരിക്കേണ്ടിയിരിക്കുന്നു. വിവിധ തരത്തിലുള്ള ജനന നിയന്ത്രണങ്ങളും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ അടിസ്ഥാനങ്ങളുമൊക്കെ ഈ പ്രായത്തിൽ വിശദീകരിക്കേണ്ടത് ആവശ്യമാണ്.

ഈ പ്രായക്കാർ പൊതുവെ ഇന്റർനെറ്റ് കൂടുതൽ ഉപയോഗിക്കുന്നതിനാൽ തങ്ങളുടേയോ സമപ്രായക്കാരുടേയോ നഗ്നമോ ലൈംഗികമോ ഒക്കെയായ ഫോട്ടോകൾ പങ്കിടുന്നത് നിയമവിരുദ്ധമാണെന്നും കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഉണ്ടാക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ അവർക്കെതിരെ കേസെടുക്കാമെന്നുമൊക്കെയുള്ള കാര്യങ്ങൾ 11 വയസുള്ള കുട്ടിക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ അവൻ അല്ലെങ്കിൽ അവൾ 18 വയസുവരെയാകാൻ നോക്കിയിരുന്നാൽ അതൊത്തിരി വൈകുമെന്നും തിയറികൾ പറയുന്നു.

സെക്‌സ്റ് റിംഗിനെക്കുറിച്ചോ ഓൺലൈൻ ഭീഷണികളെപ്പറ്റിയൊക്കെയുള്ള വാർത്തകൾ വരുമ്പോൾ നമ്മൾ അവക്കെതിരായി സമൂഹത്തിൽ പടവാൾ ഉയർത്താൻ പോവുന്നതിനുപകരം നമ്മുടെ കുടുംബത്തിൽ നമ്മുടെ കുട്ടി സമാനമായ സാഹചര്യങ്ങൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചോദിച്ചു മനസ്സിലാക്കുന്നതിലാണ് കാര്യമെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇങ്ങനെ ലൈംഗികഭാഗങ്ങളെ കുറിച്ച് വളരെ ചെറുപ്പത്തിലേ നമ്മുടെ കുട്ടികളോട് നമ്മൾ സംസാരിക്കാൻ ശ്രമിക്കുന്നതുകൊണ്ട് അവർ അവരുടെ കൗമാരപ്രായത്തിൽ നമ്മളോട് ഇതിനോട് റിലേറ്റഡ് ആയുള്ള കാര്യങ്ങൾ സ്വാതന്ത്രത്തോടെ നമ്മളോട് സംസാരിക്കുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും കാരണമാകും.

കാരണം നമ്മൾ ജനന നിയന്ത്രണത്തെ കുറിച്ചുള്ള വർത്തമാനങ്ങൾ അവരോടു ചെറുതാക്കാൻ ആഗ്രഹിക്കുമ്പോൾ കൗമാരക്കാർക്ക് സത്യത്തിൽ ഇതിനെകുറിച്ചുള്ള കൂടുതൽ സംഭാഷണം ആവശ്യമാണെന്ന് തോൺഹിൽ പറയുന്നു.

ലൈംഗിക ബന്ധങ്ങളിലെ സമ്മതം പതിവായി ചർച്ച ചെയ്യുന്നത് പലവിധ ലൈംഗിക സമ്മർദ്ദങ്ങളിൽ നിന്നും ഡേറ്റിംഗ് അക്രമങ്ങളിൽ നിന്നുമൊക്കെ സ്വയം പരിരക്ഷിക്കാനും അവരെ സഹായിക്കുന്നു.
ഈ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളിൽ മദ്യപാനവും മയക്കുമരുന്നുമൊക്കെ ആരോഗ്യകരമായ ബന്ധങ്ങളെ പ്രതികൂലമായെങ്ങനെ ബാധിക്കുമെന്നും അവ ശാരീരിക ബന്ധങ്ങളെ മാത്രമല്ല കുടുംബ ബന്ധങ്ങളെയും കാര്യമായി തന്നെ ബാധിക്കുമെന്ന് പതിവ് സംഭാഷണങ്ങളിൽ ഉൾപ്പെടുത്തേണ്ടത് നിർണായകമാണ്.

ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് ശരിയായ പ്രായത്തിൽ ശരിയായ വിഷയങ്ങൾ ദൈനംദിന സംഭാഷണത്തിൽ ഉൾക്കൊള്ളിക്കുന്നതിലൂടെ .
മാനസീകാരോഗ്യമുള്ളൊരു സമൂഹത്തെ നമ്മുടെ കുട്ടികളിലൂടെ വാർത്തെടുക്കുവാൻ നമ്മളൊരു കാരണമാകട്ടെ .

1. ഒരു കനേഡിയൻ ലൈംഗിക അധ്യാപകനും എഴുത്തുകാരനുമായാ കോറി സിൽവർബെർഗ് ഒരു പൊതു പ്രഭാഷകൻ ബ്ലോഗർ എന്നീ നിരകളിലും പ്രശസ്തനാണ്. കുട്ടികളുടെ പുസ്തക പദ്ധതി 2012 ൽ പുറത്തിറങ്ങിയ സിൽവർബെർഗിന്റെ കുട്ടികളുടെ പുസ്തകമായ വാട്ട് മേക്സ് എ ബേബി ആണ് കിക്ക്സ്റ്റാർട്ടറിൽ ഇതുവരെ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ച ബുക്ക്

2. ഒരു സർട്ടിഫൈഡ് സെക്സ് എഡ്യൂക്കേറ്ററും 11 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടാതെ കുട്ടികളുടെയും കൗമാരക്കാരുടേയും ലൈംഗികതയിൽ പ്രാവീണ്യം ഉള്ള ഒരു ഡോക്ടറുമായ നാഡിൻ തോൺഹിൽ പറയുന്നു ലൈംഗിക വിദ്യാഭ്യാസം കൊടുക്കലാണ് ഞാനെന്റെ ഉപജീവനത്തിനായി ചെയ്യുന്നതെങ്കിൽ കൂടി എന്റെ സ്വന്തം കുട്ടിയുമായി ഈ തരത്തിലുള്ള സംഭാഷണങ്ങൾ നടത്താൻ ഞാൻ ഇപ്പോഴും പാടുപെടുകയാണ് എന്ന് . നമുക്ക് കുട്ടികളോട് ഇതിനെക്കുറിച്ചു സംസാരിക്കാൻ അസ്വസ്ഥത തോന്നുന്നത് സാധാരണമാണെങ്കിലും, സത്യസന്ധമായി കാര്യങ്ങൾ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ ആവശ്യമാണെന്നുകൂടെ തോൺഹിൽ കുറിക്കുന്നു. കുട്ടികളോട് വളരെയധികം പറയുന്നതിനേക്കാൾ ആവശ്യത്തിന് പറയാതിരിക്കുന്നതിൽ കൂടുതൽ അപകടസാധ്യതയുണ്ട് എന്നും തോൺഹിൽ പറയുന്നു.
ലൈംഗിക അധ്യാപകനും ലൈംഗികതയുടെ രചയിതാവുമായ കോറി സിൽവർബെർഗ് പറയുന്നതനുസരിച്ചു ചില ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ നിങ്ങൾ എവിടെയാണ് കേട്ടത് എന്ന വാക്കാണ് ഏറ്റവും ഉചിതമെന്നും സിവർബെർഗ് പറയുന്നു.

ലൈംഗികത കുട്ടികൾ എപ്പോഴും പഠിക്കേണ്ട ഒന്നുതന്നെയാണെന്ന് വിദഗ്ദ്ധർ സമ്മതിക്കുന്നു. ദൈനംദിന ചർച്ചകളിലേക്ക് ലൈംഗികതയെക്കൂടി കൂടെ ചേർക്കാനും നിർദ്ദിഷ്ട പ്രായത്തിൽ തന്നെ ചില ആശയങ്ങൾ അവതരിപ്പിക്കാനും അവർ ശുപാർശ ചെയ്യുന്നു.