പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാര്‍ണിഷ് അടക്കമുള്ള രാസ വസ്തുക്കളും ചേര്‍ത്ത് കൃത്രിമ തെന്നൂടാക്കുന്ന സംഘം കൊച്ചി ആലുവയിൽ പിടിയിൽ. ആലുവ ബൈപ്പാസ് മേല്‍പ്പാലത്തിനടിയില്‍ തമ്പടിച്ച സ്ത്രീകളടക്കമുള്ള നാടോടി സംഘത്തെയാണ് വ്യാജ തേൻ നിർമ്മാണത്തിനിടെ പൊലീസ് പിടികൂടിയത്.ആലുവയിലെ മാര്‍ക്കറ്റില്‍ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Image result for വ്യാജ തേൻ നിർമ്മാണം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും പശമയം ലഭിക്കാന്‍ ഫെവിക്കോളും ചേര്‍ക്കും.നിറത്തിനായി വാര്‍ണിഷും ചേര്‍ക്കുന്നതോടെ വ്യാജ തേന്‍ തയ്യാറാകും. നാടോടി സംഘത്തിലെ സ്ത്രീകളാണ് കൃത്രിമ തേന്‍ ഉണ്ടാക്കുന്നത്. പുരുഷന്‍മാര്‍ ഇത് തേനാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ വില്‍പ്പന നടത്തും.പൊലീസെത്തി പരിശോധിച്ചപ്പോള്‍ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ ആദ്യം തടഞ്ഞെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമ തേനും നിര്‍മാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേന്‍ വില്‍പ്പന തടഞ്ഞ പൊലീസ് നാടോടി സംഘത്തോട് ആലുവ വിട്ടു പോകാന്‍ നിര്‍ദേശം നല്‍കി.