ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ധനമന്ത്രി സ്ഥാനത്ത് നിന്നും മാറി നിന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ഇന്ന് വീണ്ടും ഔദ്യോഗിക ജോലിയില്‍ പ്രവേശിച്ചു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ വിളിച്ച കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇന്ത്യ തിരിച്ചടിക്കുമെന്നും ഭീകരര്‍ മറക്കാത്ത പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചിരുന്നു.

റെ​യി​ൽ​വേ മ​ന്ത്രി പീയുഷ് ഗോ​യ​ലി​നാ​യി​രു​ന്നു ജെയ്‌റ്റ്‌ലി​യു​ടെ അ​ഭാ​വ​ത്തി​ൽ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ഉണ്ടായിരുന്നത്. മോ​ദി മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന ബ​ജ​റ്റും ജെയ്റ്റ്‌ലി​യു​ടെ അ​ഭാ​വ​ത്തി​ൽ പീയുഷ് ഗോ​യ​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ചി​കി​ത്സ​യ്ക്കു ശേ​ഷം ന്യൂ​യോ​ർ​ക്കി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ചയാണ് ജെ​യ്റ്റ്‌ലി ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യത്.

ആക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സിആര്‍പിഎഫ് മേധാവി ആര്‍.ആര്‍.ഭട്നാഗറുമായി ചര്‍ച്ച നടത്തി. ഇന്ന് രാജ്നാഥ് സിങ് ജമ്മു കശ്മീരിലെത്തും.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. സൈനിക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.

ഭീകരാക്രമണത്തെ​ അപലപിച്ച് അമേരിക്ക. എല്ലാ തരത്തിലുമുള്ള തീവ്രവാദി സംഘടനകൾക്കും സുരക്ഷിത താവളമൊരുക്കി പിന്തുണ നൽകുന്ന നടപടി പാകിസ്​താൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന്​ ​​വൈറ്റ്​ ഹൗസ്​ ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടെന്ന് വൈറ്റ് ഹൗസ് പ്രെസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് അറിയിച്ചു. ‘ഇന്ത്യയുമായുളള അമേരിക്കയുടെ സഹകരണവും ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും ശക്തി കൂട്ടുക മാത്രമാണ് ഈ ആക്രമണം കൊണ്ട് ഉണ്ടാവുന്നത്,’ സാന്‍ഡേഴ്സ് പറഞ്ഞു.

‘അപരിഷ്കൃതമായ ഈ ആക്രമണത്തില്‍ പെട്ട ഇരകളുടേയും അവരുടെ കുടുംബത്തിന്റേയും ഇന്ത്യന്‍ ജനതയുടേയും ദുഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു,’ വൈറ്റ് ഹൗസ് പ്രെസ് സെക്രട്ടറി പറഞ്ഞു.
പു​ൽ​വാ​മ ജി​ല്ല​യി​ലെ അ​വ​ന്തി​പോ​ര​യി​ൽ സി​ആ​ർ​പി​എ​ഫ് സം ​ഘ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 44 ജ​വാ​ൻ​മാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ജ​വാ​ൻ​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സു​ക ൾ​ക്കു നേ​ർ​ക്ക് 350 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച സ്കോ​ർ​പി​യോ ഇ​ടി​ച്ചു​ക​യ​റ്റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൈനീക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ച് കയറ്റിയാണ് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് മന്ത്രിസഭാ സമിതി യോഗം ചേരും.

അതീവ സ്ഫോടകശേഷിയുളള വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ 40 ഓളം സെെനികരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഭീകരാക്രമണത്തിനായി ഉപയോഗിച്ചത് 100 കിലോയോളം വരുന്ന ഐഈഡിയാണെന്നാണ് വിവരം. 1980 ന് ശേഷം ഏറ്റവും കൂടുതല്‍ ആള്‍ നാശം ഉണ്ടായ ആക്രമണമാണിത്. 2016 സെപ്തംബർ 18 നുണ്ടായ ഉറി ആക്രമണമായിരുന്നു ഇതിന് മുന്‍പുണ്ടായ വലിയ ആക്രമണം. അന്ന് ഇന്ത്യ സർജിക്കല്‍ സ്ട്രെെക്കിലൂടെ മറുപടി നല്‍കിയിരുന്നു. ധീര ജവാന്മാരുടെ ജീവത്യാഗം വെറുതയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രിതകരിച്ചു. മോദി രാജ് നാഥ് സിങുമായി സംസാരിച്ചതായും അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സി്ങ് നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും. ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി എന്‍എസ്എ മേധാവി അജിത് ഡോവലുമായി സംസാരിച്ചു.

ചാവേർ ആക്രമണം ആയിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സ്ഫോടക വസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹനത്തിനുനേരെ ഇടിച്ചു കയറ്റുകയായിരുന്നു. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് സൈനികരുമായി വരികയായിരുന്നു ബസ്.