ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ളാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ താരമാണ്. ആര്യ. നിരവധി പരിപാടികളുടെ ആങ്കർ ആയി ശ്രദ്ധിക്കപ്പെട്ട താരം ഏഷ്യാനെറ്റ് ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരിച്ചിട്ടുണ്ട്. വിവാഹിതയായ ആര്യ ദാമ്പത്യ ജീവിതം പരാജയപെട്ടതോടെ വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു.

അഭിനയത്തിലും മോഡലിംഗിലും കഴിവ് തെളിയിച്ച ആര്യ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു പരിപാടിക്കിടെ പരിപാടിയുടെ സ്പോൺസർ മോശമായി പെരുമാറിയതായി ആര്യ പറയുന്നു. സ്പോൺസർമാരിൽ ഒരാൾ വന്ന് തന്റെ തോളിൽ കൈയ്യിട്ടു. തുടർന്ന് കൈ പതുക്കെ താഴേക്ക് ഇറക്കി കാലിൽ തൊണ്ടിയിട്ട് പാൻറ് മുകളിലേക്ക് ആക്കാൻ നോക്കി.

അടുത്തറിയാവുന്ന അയാളിൽ നിന്ന് അങ്ങനെ ഒരു പെരുമാറ്റം തീരെ പ്രതീക്ഷിച്ചില്ലെന്നും. അത് വളരെ വേദനയും വിഷമവും ഉണ്ടാക്കിയെന്ന് താരം പറയുന്നു. ആദ്യമായാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നതെന്നും ചാനൽ പരിപാടിക്കിടയിൽ ആര്യ പറഞ്ഞു.