ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ ഏറ്റവും വലിയ ബേക്കറികളിൽ ഒന്നുകൂടി ഏറ്റെടുത്തിരിക്കുകയാണ് ഇസ്സ സഹോദരന്മാർ. അടുത്തിടെയാണ് ഇവരിരുവരും പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ അസ് ഡാ ഗ്രൂപ്പ് ഏറ്റെടുത്തത്. ഇരുവരും കൂടി ചേർന്ന് തുടങ്ങിയ ഇ ജി ഗ്രൂപ്പ് തുടക്കത്തിൽ പെട്രോൾപമ്പുകളിലൂടെ ആണ് ആരംഭിച്ചത്. ഇപ്പോൾ കൂപ്പ്ലാൻഡ്‌സ് ബേക്കറി കൂടി ഏറ്റെടുത്തിരിക്കുന്ന ഇ ജി ഗ്രൂപ്പ് വളരെ വേഗം വളർന്നു കൊണ്ടിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

കൂപ്പ്ലാൻഡ്സ് ബേക്കറി 1885ലാണ് ആരംഭിച്ചത്. നിലവിൽ 180 ഓളം കഫേകളിലും സ്റ്റോറുകളിലുമായി 1600 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ ബേക്കറി ആണ് കൂപ്പ്ലാൻഡ്‌സ്. കൂപ്പ്ലാൻഡ്‌സിലെ ജീവനക്കാരെ വളരെ സന്തോഷപൂർവ്വം ഈ ഗ്രൂപ്പിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഇസ്സ സഹോദരന്മാർ അറിയിച്ചു. കൂപ്പ്ലാൻഡ് സ് ബേക്കറിയുടെ വിഭവങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഫുഡ് സർവീസ് രംഗത്തേയ്ക്കുള്ള ഇ ജി ഗ്രൂപ്പിന്റെ കൂടുതൽ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത് എന്നും അവർ വ്യക്തമാക്കി.


ഇ ജി ഗ്രൂപ്പിലേക്ക് ചേരുന്നതിൽ അഭിമാനമുണ്ടെന്ന് കൂപ്പ്ലാൻഡ്‌സ് സി ഇ ഒ ബലിന്റ യങ്സ് വ്യക്തമാക്കി. ബേക്കറികളോടൊപ്പം തന്നെ 3 ഫുഡ് പ്രോസസിംഗ്‌ യൂണിറ്റുകളും ഇ ജി ഗ്രൂപ്പ് ഏറ്റെടുത്തവയിൽപ്പെടുന്നു.