ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർഡിഫിലെ രണ്ട് സ്റ്റോറുകളിൽ നിന്ന് ഡസൻ കാലഹരണപ്പെട്ട ഭക്ഷണം വിറ്റതിന് അസ് ഡയ്ക്ക് അര ദശലക്ഷം പൗണ്ടിലധികം പിഴ ചുമത്തി. ലെക്ക്വിത്തിലെയും പെൻറ്റ്വിൻ കടകളിൽ നിന്നും രണ്ടാഴ്ചയിൽ കൂടുതൽ പഴക്കമുള്ളവ ഉൾപ്പെടെ 115 ഇനങ്ങൾ ട്രേഡിംഗ് സ്റ്റാൻഡേർഡ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു . 2024-ൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നാല് തവണ നടത്തിയ പരിശോധനകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ വിറ്റതിന് അസ് ഡയ്‌ക്കെതിരെ നാല് കുറ്റങ്ങൾ ആണ് ചുമത്തിയത് . ആ വർഷം ജനുവരി 17-ന് ലെക്ക്‌വിത്ത് സ്റ്റോറിൽ നടത്തിയ സന്ദർശനത്തിൽ ഏഴ് ദിവസം പഴകിയ അഞ്ച് ടബ്ബുകൾ മയോ ഡിപ്പ് ഉൾപ്പെടെ 36 പഴകിയ ഇനങ്ങൾ കണ്ടെത്തി.
മാർച്ച് 25-ന് കാർഡിഫ് ഗേറ്റ് സ്റ്റോറിൽ നടത്തിയ പരിശോധനയിൽ 25 പഴകിയ ഇനങ്ങൾ കണ്ടെത്തി, ഒരു മാസത്തിനുശേഷം സ്റ്റോറിൽ നടത്തിയ മറ്റൊരു സന്ദർശനത്തിൽ 12 ദിവസം പഴകിയവ ഉൾപ്പെടെ 48 ഇനങ്ങൾ കണ്ടെത്തി. മെയ് 8-ന് ലെക്ക്‌വിത്ത് സ്റ്റോറിൽ നടത്തിയ രണ്ടാമത്തെ സന്ദർശനത്തിൽ ആറ് പഴകിയ ഇനങ്ങൾ കൂടി കണ്ടെത്തി. പൊതുജനങ്ങളിൽ ഒരാളുടെ പരാതിയെ തുടർന്നാണ് ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർ പെന്റ്റ്‌വിൻ സ്റ്റോർ സന്ദർശിച്ചിരുന്നു.
പിഴ ചുമത്തി കൊണ്ടുള്ള വിധി അസ് ഡയ്ക്ക് കനത്ത തിരിച്ചടിയാണ്. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷണം നൽകുക എന്നത് പ്രാഥമിക കടമയാണെന്നും കാലഹരണ ഭക്ഷണം വിതരണം ചെയ്തത് നീതീകരിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. യുകെയിൽ 1,000 സ്റ്റോറുകളുള്ള അസ് ഡയ്ക്ക് 23-24 ബില്യൺ പൗണ്ട് വാർഷിക വിറ്റുവരവാണ് ഉള്ളത്. ഗുണനിലവാര പ്രശ്നം പരിഹരിക്കുന്നതിനായി സമീപ മാസങ്ങളിൽ നടപ്പിലാക്കിയ പുതിയ സംവിധാനങ്ങൾ അസ് ഡയുടെ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു. കുറഞ്ഞ ഷെൽഫ്-ലൈഫ് ഉള്ള ഭക്ഷണം ഇപ്പോൾ ദിവസവും പരിശോധിക്കുന്നുണ്ടന്നും , കൂടുതൽ ദൈർഘ്യമുള്ള ഭക്ഷണം ആഴ്ചയിൽ രണ്ടുതവണ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ വേണ്ടത്ര പാലിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ലെന്ന് കനത്ത പിഴ ചുമത്തി കൊണ്ട് ജഡ്ജി ഷാർലറ്റ് മർഫി പറഞ്ഞു.
Leave a Reply