ആഷ്‌ഫോര്‍ഡ്: 6ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്‍പ് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കായിക മേളയ്ക്കായി ഒരുമിക്കുന്നു. ജൂലൈ 1ാം തിയതി ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വില്ലീസ്‌ബ്രോ(Willesborough) മൈതാനത്ത് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കായികമേളയ്ക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. അതോടപ്പം ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ലോഗോ തദവസരത്തില്‍ പ്രസിഡന്റ് പ്രകാശനം ചെയ്യും.

ഒന്നാം തിയതി നൂറുകണക്കിനാളുകള്‍ പ്രായക്രമമനുസരിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. ഓട്ടമത്സരം, മാരത്തോണ്‍, റിലേ, ഷോട്ട്പുട്ട്, വോളിബോള്‍, കബഡി, കുട്ടികളുടെ ഫുട്‌ബോള്‍, എന്നിവ പല വേദികളിലായി അരങ്ങേറും. കൂടാതെ പുതുമയാര്‍ന്ന വിവിധ മത്സര ഇനങ്ങളും ഈ വര്‍ഷം ഉണ്ടാകുമെന്ന് സ്‌പോര്‍ട്‌സ് കമ്മറ്റി കണ്‍വീനര്‍ മനോജ് ജോണ്‍സണ്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈ 14ാം തിയതി ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നീ മത്സരങ്ങള്‍ നടക്കും. ചെസ്സ്, കാരംസ്, ചീട്ടുകളി എന്നീ മത്സരങ്ങളുടെ തിയതി പിന്നീട് അറിയിക്കുന്നതാണ്.

പ്രസ്തുത കായികമേള വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്വാര്‍ത്ഥ സഹകരണവും സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്ന് ഭാരവാഹികളായ ജെസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്), ജേളി മോളി (വൈസ് പ്രസിഡന്റ്), ട്രീസാ സുബിന്‍ (സെക്രട്ടറി), സിജോ (ജോ. സെക്രട്ടറി), റെജി (ട്രഷറര്‍) എന്നിവരും സ്‌പോര്‍ട്‌സ് കമ്മിറ്റി ഭാരവാഹികളായ ജെറി, രാജീവ് തോമസ്, ജോണ്‍സണ്‍ തോമസ്, സാം ചീരന്‍, സൗമ്യ ജീബി, ഡോ. റിതേഷ്, സോളാ എന്നിവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.