ആസാമില്‍ നദിക്കു തീപിടിച്ചു. ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നാണു തീ പടര്‍ന്നതെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസമായി നദി കത്തുകയാണ്. ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ഡിഹിംഗ് നദിയിലാണു തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാണെന്നും പരിഹരിക്കാന്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയെന്നും അധികൃതര്‍ അറിയിച്ചു. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അപ്പര്‍ ആസാം മേഖലയിലെ എണ്ണപ്പാടങ്ങളില്‍നിന്ന് എണ്ണ ശേഖരിച്ചു പ്രധാന കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പൈപ്പ് ലൈനിലാണു ചോര്‍ച്ചയുണ്ടായതെന്നും അസംസ്കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചതാകാം നദിയില്‍ തീപിടിക്കാന്‍ കാരണമെന്നും ഓയില്‍ ഇന്ത്യ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Leave a Reply