ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദയാ വധത്തിന് അനുമതി നല്‍കുന്ന അസിസ്റ്റഡ് ഡയിംഗ് ബില്‍ സംബന്ധിച്ച ചര്‍ച്ച ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്നു. മുന്‍ പ്രധാനമന്ത്രി തെരേസ മെയ് ബില്ലിനെ കൊലപാതകത്തിന് അനുമതി നല്‍കുന്ന നിയമം എന്നാണ് വിശേഷിപ്പിച്ചത് . രോഗബാധിതരും വൈകല്യമുള്ളവരും മാനസിക പ്രശ്നങ്ങളുള്ളവരും സമൂഹത്തിന്റെ സമ്മര്‍ദ്ദം മൂലം ജീവന്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന ഭയമാണ് അവര്‍ മുന്നോട്ട് വച്ചത്. ചിലരുടെ ജീവിതം വിലകുറഞ്ഞതാണെന്ന തെറ്റായ സന്ദേശമാണ് ഈ ബില്‍ നല്‍കുന്നതെന്ന് അവർ വ്യക്തമാക്കി.
ബില്ലിനെ പിന്തുണക്കുന്നവര്‍ക്ക് തെരേസ മെയുടെ വാദഗതികൾ കടുത്ത ഊർജമാണ് നൽകിയത് . ഇത് ഒരു ചരിത്രനിമിഷമെന്നാണ് പലരും ഇതേകുറിച്ച് വിശേഷിപ്പിച്ചത് . നിലവിലുള്ള നിയമം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും രോഗികളെ ദുരിതത്തിലാക്കുന്നതുമാണെന്ന് മുന്‍ ലേബര്‍ മന്ത്രിമാരായ ചാര്‍ലി ഫാല്‍ക്കണര്‍, ഡോണ്‍ പ്രൈമറോളോ എന്നിവര്‍ പറഞ്ഞു. “ആരുടേയും ജീവന്‍ അവസാനിപ്പിക്കുന്ന വിധി ആ വ്യക്തിക്ക് തന്നെ തീരുമാനിക്കാനുള്ള അവകാശം നല്‍കണം” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബില്ലിനെ അസിസ്റ്റഡ് ഡയിംഗ് എന്ന് വിളിക്കുന്നതിനെതിരെ ബില്ലിന് പിന്തുണ നൽകുന്നവർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ആത്മഹത്യക്ക് അനുമതി നല്‍കുന്ന നിയമമല്ല; മറിച്ച് ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ആത്മഗൗരവത്തോടെ മരണം തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നതാണ് എന്ന് അസിസ്റ്റഡ് ഡയിംഗ് ബില്‍ അവതരിപ്പിച്ച ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ പറഞ്ഞു. സെപ്റ്റംബര്‍ 19 -ന് ബില്ലിനെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും തുടരുമെന്നും പല ഭേദഗതികളിലും കൂടുതല്‍ സൂക്ഷ്മ പരിശോധനകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
Leave a Reply