ദുബായിൽ നിന്ന് വന്ന 21 മാസം മാത്രം പ്രായമായ കുഞ്ഞിൻ്റെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിൽ സ്വന്തം ഒളിച്ചു കടത്താൻ ശ്രമിച്ച പിതാവ് പിടിയിൽ. മംഗളൂരു വിമാനത്താവളത്തിലാണ് മലയാളിയായ പിതാവ് അറസ്റ്റിലായത്. പിതാവിനൊപ്പം വന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. കസ്റ്റംസ് പരിശോധനയിൽ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. തുടർ പരിശോധനയിൽ പിതാവിൻ്റെ ദേഹത്തുനിന്നും സ്വർണ്ണം കണ്ടെടുത്തു.

രണ്ടു വയസ്സുപോലും തികയാത്ത സ്വന്തം കുഞ്ഞിനെയാണ് മലയാളിയായ പിതാവ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. ദുബായിൽ നിന്നു വന്ന വിമാന യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തതും. കാസർകോട്ടുകാരനായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് അറസ്റ്റുചെയ്തത്.

കുഞ്ഞിൻ്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് വ്യത്യസ്തമായ രീതിയിലാണ് പിതാവ് കടത്താൻ ശ്രമിച്ചത്. പിതാവിനൊപ്പം ദുബായിയിൽനിന്നുവന്ന 21 മാസം പ്രായമുള്ള കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിനുള്ളിലായിരുന്നു കൂടുതൽ സ്വർണവും. എന്നാൽ വിമാനത്താവളത്തിലെ സ്കാനിങ്ങിനിടയിൽ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിൻ്റെ ഡയപ്പറിനുള്ളിൽ നിന്നും സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് കസ്റ്റംസ് അധികൃതർ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. അയാളിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ശരീരം പരിശോധിച്ചപ്പോൾ അയാളുടെ ശരീരത്തിനുള്ളിൽനിന്നും പശരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയും ചെയ്തു. പിടിച്ച 1.350 കിലോ സ്വർണത്തിന് 76 ലക്ഷം രൂപയോളം വിലവരുമെന്നാണ് കസ്റ്റംസ് അധികൃതർ അറിയിച്ചത്. അതേസമയം കുഞ്ഞ് ഉൾപ്പെട്ട കേസായതിനാൽ മറ്റു വിവരങ്ങൾ അധികൃതർ വെളിപ്പെടുത്താൻ തയ്യാറായില്ല.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് രണ്ടു കേസുകളിൽനിന്നായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒൻപതുലക്ഷം രൂപ വിലവരുന്ന 1606 ഗ്രാം സ്വർണ്ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.