ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. ഇത് ഒരു സത്യമാണ്, അത് മനുഷ്യനായാലും മൃഗമായാലും. നമ്മുടെ പ്രിയപ്പെട്ടവന്‍ നമ്മെ വിട്ടുപോകുന്ന അവസ്ഥ വളരെ വേദനജനകമാണ്. എന്നാല്‍ നാം എന്നെങ്കിലും ചിന്തിച്ചിട്ടുണേ്ടാ മൃഗങ്ങളുടെ മരണത്തില്‍ അവയുടെ പ്രിയപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന്? ഇത്തരം ഒരു ചിത്രമാണ് ഇപ്പോള്‍ നെമ്പരമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രഫറായ ഇവന്‍ സ്വിറ്റ്‌സര്‍ ആണ് ആ വേദനിപ്പിക്കുന്ന കാഴ്ച പകര്‍ത്തിയത്. കഴിഞ്ഞ ദിവസം പുഴയുടെ സൈഡില്‍കൂടി നടക്കുമ്പോഴാണ് ഇവന്‍ സ്വിറ്റ്‌സര്‍ ഒരു കാഴ്ച കണ്ടത്. പുഴയുടെ അരികില്‍ ഒരു പെണ്‍ കങ്കാരു മരിച്ചു കിടക്കുന്നു, അതിനടുത്ത് ഒരു ആണ്‍ കങ്കാരു അതിനെ തോണ്ടി വിളിക്കുന്നു, ഒന്നും മനസിലാകതെ ഒരു കങ്കാരു കുഞ്ഞും. പെണ്‍കങ്കാരുവിനെ എടുത്ത് ഉയര്‍ത്തുന്നതും കരഞ്ഞ് വിളിക്കുന്നതുമായ ആണ്‍ കങ്കാരുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുന്നത്.
എന്നാല്‍ കങ്കാരു എങ്ങനെയാണ് മരിച്ചതെന്ന വ്യക്തമല്ലെന്ന് ഇവന്‍ സ്വിറ്റ്‌സര്‍ പറയുന്നു. എന്തായാലും മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.











