ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഓസ്ട്രേലിയയിൽ മരണ നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്‌ പുറത്ത്. 2022ൽ മാത്രം പ്രവചിച്ചതിനെക്കാൾ 174,000-ത്തിലധികം മരണങ്ങൾ രജിസ്റ്റർ ചെയ്തു. ഏകദേശം 12% കൂടുതൽ ആളുകൾ ഈ കാലയളവിൽ മരണപ്പെട്ടന്നും കണക്കുകൾ പറയുന്നു. യുകെയിലും സമാനമായ അവസ്ഥ വന്നേക്കാമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. 80 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ മരണനിരക്കാണിത്. ഇതിൽ 20,000 മരണങ്ങളിൽ, 10,300 എണ്ണം നേരിട്ട് കോവിഡ് -19 കാരണവും 2,900 എണ്ണം മറ്റ് തരത്തിൽ വൈറസുമായി ബന്ധപ്പെട്ടതുമാണ്. ബാക്കിയുള്ള 6,600 അധിക മരണങ്ങൾ കോവിഡ് -19 നുമായി ബന്ധപ്പെട്ടതല്ലെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇങ്ങനെയുള്ള മരണങ്ങളിൽ കൂടുതലും ഹൃദ്രോഗം, ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലവിധമായ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് മരണം റിപ്പോർട്ട്‌ ചെയ്യുന്നതെന്നും പാൻഡെമിക് അല്ലാത്ത സമയങ്ങളിൽ ലെവലുകൾ സാധാരണ നിലയിലുള്ള ഏറ്റക്കുറച്ചിലുകൾക്കുള്ളിൽ മാത്രമേ വന്നിട്ടുള്ളൂ എന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് -19 മരണനിരക്ക് വർക്കിംഗ് ഗ്രൂപ്പിൽ നിന്നുള്ള കാരെൻ കട്ടർ പറഞ്ഞു. അധികമരണങ്ങളിൽ പലതിലും വൈറസിന് പങ്കുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വിശ്വസിക്കുന്നതായും അവർ കൂട്ടിചേർത്തു.

ഇതിൽ പ്രധാനമായും കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള മരണ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ജനസംഖ്യയിൽ ഭൂരിപക്ഷം ആളുകൾക്കും കോവിഡ് റിപ്പോർട്ട്‌ ചെയ്തിരുന്നു. അതേസമയം, കോവിഡ് ബാധിച്ചവർ 18 മാസം കഴിഞ്ഞ് മരിക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു. വൈറസ് ബാധയുണ്ടായ എല്ലാവർക്കും , ഹൃദയാഘാതം, ഏട്രിയൽ ഫൈബ്രിലേഷൻ, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള മാരകമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചൈനയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ പഠനവും വ്യക്തമാക്കി.