ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഇപ്പോഴത്തെ മലയാളം സിനിമകൾ കണ്ടു കണ്ടിപ്പോൾ പിള്ളേരുമായൊരു സിനിമാ കാണൽ , എന്തോ അതൊരു പേടിസ്വപ്നമാണ് . എപ്പോ എന്താ സംഭവിക്കുക, എന്താ വായീന്ന് വീഴുക എന്നൊന്നും ചിന്തിക്കാൻ പോലും പറ്റാത്തതിനാൽ പല സിനിമകളും ഞാൻ കാണാറില്ല .

അതിനാൽ ഈ സിനിമാ ഒരു നൂറു പ്രാവശ്യം പലരോട് ഇത് പിള്ളേർക്ക് കാണാൻ പറ്റിയ സിനിമയാണോ എന്ന് ചോദിച്ചുറപ്പിച്ചാണ് കാണാനിറങ്ങിയത് ….അപ്പൊ ദാണ്ടെ കണ്ടമാത്രയിൽ തന്നെ ഒരു ടീനേജ് കൊച്ചു, മാറത്തിച്ചിരി തൊങ്ങലുപോലെന്തോ ഉണ്ടെന്നല്ലാതെ , വേറൊരു നൂൽബന്ധവുമില്ലാതെ സ്‌ക്രീനിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ് . അത് കണ്ട ഉടനെ കെട്ടിയോനെ ഞാനൊന്നിരുത്തി നോക്കി , കൂടെ പിള്ളേരെയും .

കാരണം പലവട്ടം പല ആൾക്കാരോടും ചോദിച്ചിട്ടു കാണാനിറങ്ങിയ പടമാണെ …എന്നിരുന്നാലും തുണിയില്ലാത്ത കൊച്ചിനെ ഞാൻ വളരെ സൂക്ഷ്മമായി തന്നെ നിരീക്ഷിച്ചു , മാറത്തെ തൊങ്ങലിലാണ് കണ്ണ് മുഴുവൻ . ആ തൊങ്ങൽ, അതൊന്ന് അങ്ങടോ ഇങ്ങടോ ലേശം മാറിയാൽ കളി മാറുവേ….ഇല്ല ഞാനുദ്ദേശിച്ച അത്ര തരക്കേടില്ല , തൊങ്ങലു മാറുന്നേയില്ല …ആശ്വാസമായി ….

അപ്പൊ ദാണ്ടെ ഒരു പ്രെഗ്നന്റ് വുമൺ വരുന്നു , അവൾക്കും ഈ പറയത്തക്ക വസ്ത്രാലങ്കാരം ഒന്നും തന്നെയില്ല ..കർത്താവെ അത് വേണ്ടായിരുന്നു …പിന്നെ അവളിലേക്കായി കണ്ണ് മുഴുവൻ …ഇല്ല തരക്കേടില്ല , അവളും ഓക്കേ …അവൾക്കും കൊടുത്തു ഒരു സ്വഭാവ സർട്ടിഫിക്കറ്റ് ….പിന്നെ ആ സിനിമയിൽ വന്നവരും പോയവരുമെല്ലാം നേക്കഡ് …ഇല്ല ഒന്നുമില്ല ഒരു കുറ്റവും ആരിലും പറയാനില്ല …എത്ര എത്ര മെനക്കെട് ആക്കാമായിരുന്ന സ്റ്റില്ലുകളാണ് അത്രക്ക് സ്റ്റാൻഡേർഡ് ആക്കി കടന്നു പോയത്.

അപ്പോൾ ഞാൻ നമ്മുടെ ചതുരത്തിലെ നായിക പറഞ്ഞതോർത്തു , അവൾ സിനിമയിൽ തുണി ഉരിഞ്ഞത് കഥയുടെ എന്തോ കാതലായ കാര്യത്തിന് വേണ്ടിയാണെന്ന് . ഇവിടെ ദേണ്ടെ കുറെ പാശ്ചാത്യ മനുഷ്യർ നിറഞ്ഞാടുന്നു .

“തുണിയോ സെക്സോ അല്ല പ്രാധന്യം, മറിച്ചു കഥയ്ക്കാണ് പ്രാധാന്യമെന്ന് നമ്മളെ പിന്നെയും പിന്നെയും വിളിച്ചറിയിച്ചുകൊണ്ട് കഥയ്ക്ക് മാത്രം ഊന്നൽ കൊടുത്തു ഓരോ സ്ക്രീനും അവർ അത്രക്ക് ഗംഭീര്യമാക്കുന്നു ….

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാമതായി ഹൈലേറ്റ് ആയി എടുത്തു പറയേണ്ട ഒന്നാണ് അതിലെ സ്ത്രീയുടെ അമ്മയുടെ കരുത്ത്. തന്റെ കുടുംബത്തിന് , മക്കൾക്ക് ഒരു ക്ഷതമേൽക്കുമ്പോൾ അവൾ പിന്നെയൊരു കാളി ഭാവമായി സംഹാരതാണ്ഡവമാടുന്നു. അവളെ പിന്നെ ആർക്കും പിടിച്ചു നിർത്താൻ ആവില്ല . നെയ്ത്രിയുടെ മകന്റെ കൊലയാളിയോട് “നിങ്ങൾ എനിക്ക് ഒരു മരണത്തിന് കടപ്പെട്ടിരിക്കുന്നു” എന്ന് ആക്രോശിച്ചുകൊണ്ട് രണ്ടേ രണ്ട് അമ്പുകൾ കൊണ്ട് ഒരു സ്ത്രീയുടെ അവളുടെ പവർ ശരിക്കും വരച്ചു കാട്ടുന്നു , സിനിമയിലെ ഹൃദയ ഭേദകമായ കാഴ്ചയും അത് തന്നെ ….

പിന്നെ പറയേണ്ടത് മനുഷ്യൻ എത്ര ക്രൂരൻ ആണെന്നതാണ് …കഥയിൽ ഒരു ജയന്റ് ഫിഷിനെ (The dinicthoid ) മനുഷ്യൻ കൊലപ്പെടുത്തി ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിനെ വേറൊരു കഥാപാത്രം തടയുമ്പോൾ കഥയിലെ ഒരു വില്ലൻ പറയുന്ന ഡയലോഗാണ് “let’s make some money “ അതെ മനുഷ്യന്റെ ക്രൂവാലിറ്റിയും പണത്തോടും പ്രശസ്തിയോടുമുള്ള ആർത്തിയും ഈ സിനിമാ പലയിടങ്ങളിലായി വിളിച്ചു പറയുന്നുണ്ട് …

അടുത്തതായി എടുത്തു പറയേണ്ട രണ്ടു ഡയലോഗുകളാണ് ഒന്ന് അവതാർ സ്പീഷീസ് തന്റെ മകളെ കൊല്ലരുതേ എന്ന് മനുഷ്യ സ്പീഷിസിനോട് അപേക്ഷിച്ചു, മനുഷ്യ സ്പീഷിസിന്റെ മകനെയും കൊല്ലുമെന്ന് ആക്രോശിക്കുമ്പോൾ മനുഷ്യ സ്പീഷീസ് പറയുന്ന ഒരു ഡയലോഗാണ് ” Human don’t care about an another human “ ആ ഒരു ഡയലോഗിലൂടെ മനുഷ്യൻ എത്ര പതെറ്റിക്‌ ആണെന്ന് അവർ വിളിച്ചു പറയുന്നു …

പിന്നെ എടുത്തു പറയേണ്ട ഒന്നാണ് സുളളിയും ഫാമിലിയും (അവതാർ സ്‌പീഷീസ് ) വേറൊരു സ്പീഷീസ് ആയ റൊണാലിന്റെയും ഫാമിലിയുടെയും അടുത്തേക്ക് രക്ഷ തേടി വരുമ്പോൾ അവർ വേറൊരു സ്പീഷീസ് ആയിട്ടുകൂടി അവരെ പൂർണ മനസോടു കൂടെ സ്വീകരിക്കുകയും അവരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത്. നമ്മൾ നമ്മുടെ നാട്ടിലേക്ക് വരുന്ന മനുഷ്യ സ്പീഷിസ് തന്നെ ആയിട്ടുള്ള ഒരു ബംഗാളിയെപോലും സ്വീകരിക്കണോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിക്കും….

എല്ലാവരും അവതാർ 2 ന്റെ ഗ്രാഫിക്‌സും സെറ്റപ്പും കണ്ടു കണ്ണന്തിച്ചപ്പോൾ ഞാൻ കണ്ട ചില കാര്യങ്ങളാണിവയൊക്കെ. എന്തായാലും ആകെമൊത്തം കണ്ടു മനസിലാക്കേണ്ട ഒത്തിരി കാര്യങ്ങൾ പിന്നെയും ഈ സിനിമാ വരച്ചു കാട്ടുന്നു ഇനിയും പറയാനുണ്ടേറെ ……..

ജോസ്‌ന സാബു സെബാസ്റ്റ്യൻ