മാഞ്ചസ്റ്റര്‍: ലോക സുവിശേഷവത്ക്കരണത്തിനായി ദേശ ഭാഷാ വ്യത്യാസമില്ലതെ ജനമനസ്സുകളെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായി റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് വിവിധ ലോക രാജ്യങ്ങളില്‍ നടത്തുന്ന ധ്യാന ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുന്ന ‘എവൈക് ലണ്ടന്‍’ബൈബിള്‍ കണ്‍വെന്‍ഷന്‍20 ന് നാളെ ശനിയാഴ്ച്ച ലണ്ടനില്‍ നടക്കും.

റവ.ഫാ.സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രമുഖ വചനപ്രഘോഷകന്‍ ഫാ.ബ്രിട്ടോ ബലവെന്ദ്രന്‍, സെഹിയോന്‍ യൂറോപ്പിലെ വചന പ്രഘോഷകരും പ്രമുഖ ആത്മീയ ശുശ്രൂഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, സോജി ബിജോ, പ്രശസ്ത വിടുതല്‍ ശുശ്രൂഷക റോസ് പവല്‍ എന്നിവര്‍ ശൂശ്രൂഷകള്‍ നയിക്കും. കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ സെഹിയോന്‍ മിനിസ്റ്റ്രിയുടെ നേതൃത്വത്തില്‍ ഉണ്ടായിരിക്കും. ജപമാല, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, വി.കുര്‍ബാന, രോഗശാന്തി ശുശ്രൂഷ, എന്നിവ ധ്യാനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

മുഴുവനാളുകളെയും ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സ്വാഗതംചെയ്യുന്നു. കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്രസ്സ്
ST.ANNE’S CATHOLIC HIGH SCHOOL
6 OAKTHORPE ROAD
PALMERS GREEN
LONDON
N13 5 TY

കൂടുതല്‍ വിവരങ്ങള്‍ക്ക്
റുഡോള്‍ഫ്. 0750226603
വിര്‍ജീനിയ 07809724043