ബിനു ജോർജ്

എയ്‌ൽസ്‌ഫോർഡ്: എയ്‌ൽസ്‌ഫോർഡ് വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിലുള്ള സീറോ മലബാർ മിഷനിൽ ഇടവകദിനവും ഫുഡ് ഫെസ്റ്റിവലും ജൂൺ 30 ഞായറാഴ്ച എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും.കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘടനം ചെയ്ത് ആശീർവദിച്ച സെന്റ് പാദ്രെ പിയോ മിഷൻ എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ പ്രത്യേക സംരക്ഷണത്താൽ അത്യഭൂതപൂർവമായ ആത്മീയ വളർച്ചയുടെ പാതയിലാണ്. ജില്ലിങ്ങ്ഹാം, സൗത്ബ്‌റോ, മെയ്‌ഡ്‌സ്റ്റോൺ എന്നിവിടങ്ങളിൽ നിന്നായി നൂറിലധികം കുടുംബങ്ങളാണ് ഈ മിഷന്റെ ഭാഗമായുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ 10.30 ന് മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധകുർബാനയോടുകൂടി ഇടവകദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഇടവകാംഗങ്ങൾ എല്ലാവരും ചേർന്ന് പാകം ചെയ്ത് എത്തിക്കുന്ന വിവിധതരം ഭക്ഷണവിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം 12 .45 ന് സൺഡേസ്കൂൾ ഹെഡ് ടീച്ചർ ശ്രീ ലാലിച്ചൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ . റവ. ഫാ. ടോമി എടാട്ട് ഇടവക ദിനാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘടനം നിർവഹിക്കും. ട്രസ്റ്റിമാരായ ശ്രീ ജോബി ജോസഫ്, അനൂപ് ജോൺ, ജോഷി ആനിത്തോട്ടത്തിൽ, ബിജോയ് തോമസ്, എലിസബത്ത് ബെന്നി, ദീപ മാണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്ന് മിഷനിലെ കുടുംബങ്ങളുടെ പരിചയപ്പെടൽ, ഗ്രൂപ്പ് ചർച്ച എന്നിവ ഉണ്ടായിരിക്കും.

ഉച്ചഭക്ഷണത്തിനു ശേഷം സൺഡേസ്കൂൾ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും. ഇടവകദിനത്തോടനുബന്ധിച്ച് മെയ് മാസത്തിൽ നടത്തിയ ബൈബിൾ കലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വൈകുന്നേരത്തെ ഭക്ഷണത്തിനു ശേഷം 7 മണിയോടുകൂടി ഇടവകദിനാഘോഷങ്ങൾക്ക് സമാപനമാകും. ഇടവകദിനനഘോഷങ്ങളിലും ഫുഡ് ഫെസ്‌റ്റിവലിലും പങ്കുചേരാൻ എല്ലാ കുടുംബങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കമ്മറ്റിയംഗങ്ങളായ സാജു, ബിനു, ലിജോ എന്നിവർ അറിയിച്ചു.