ലണ്ടന്‍: പരിശുദ്ധ അമ്മ, വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് നിത്യരക്ഷയുടെ വാഗ്ദാനമായ ‘ഉത്തരീയം’ സമ്മാനിച്ച എയില്‍സ്‌ഫോര്‍ഡ് പ്രിയറിയിലേക്ക്, ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന മൂന്നാമത് തീർത്ഥടനത്തോടനുബന്ധിച്ച് യു കെ യിൽ ഇതാദ്യമായി മരിയൻ സംഗീത മത്സരം ഒരുങ്ങുന്നു.

എത്ര പാടിയാലും മതിവരാത്തതും,വര്‍ണ്ണിച്ചാൽ തോരാത്തതുമായ വണക്കത്തിന്റെയും ഭക്തിയുടെയും സ്നേഹത്തിന്റെയും മാതൃസ്തുതിഗീതങ്ങൾ ദൈവീക സിദ്ധമായ കഴിവുകളിലൂടെ മനം നിറയെ ആലപിക്കുവാനും, സംഗീത വിസ്മയം തീർക്കുവാനും അതിനോടൊപ്പം സമ്മാനങ്ങൾ നേടുവാനും ഉള്ള വേളയാണ് എയില്‍സ്‌ഫോര്‍ഡ് പ്രിയറിയിലെ മാതൃ സന്നിധേയത്തിൽ ഈ മരിയൻ സംഗീത മത്സരത്തിലൂടെ സംജാതമാവുക.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തിൽ മെയ് 23 ന് ശനിയാഴ്ച നടത്തുന്ന എയില്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് രൂപതാ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് മരിയന്‍ സംഗീതമത്സരം ഇതാദ്യമായി സംഘടിപ്പിക്കുന്നതെന്ന് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി ഇടാട്ട് അറിയിച്ചു.

സീറോ മലബാര്‍ മിഷനുകളിലെയും, വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെയും ഗായകസംഘങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ പാടാവുന്ന മാതൃ ഭക്തി ഗാനങ്ങളില്‍ ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കു ചേരുന്നതിന് മിനിമം പത്തുപേരെങ്കിലും ടീമിൽ ഉണ്ടായിരിക്കണം. പാട്ടിന് ആറു മിനിറ്റ് ദൈര്‍ഘ്യവും തയ്യാറെടുപ്പുകള്‍ക്കായി രണ്ടു മിനിറ്റും ഉപയോഗിക്കാവുന്നതാണ്. കരോക്കെയോ അല്ലെങ്കിൽ പരമാവധി മുന്നു വാദ്യോപകരണങ്ങൾ വരെ ഉപയോഗിച്ചോ മരിയന്‍ഗാനങ്ങള്‍ക്ക് മാത്രമായുള്ള ഈ മത്സരത്തില്‍ പങ്കുചേരാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും വിജയികൾക്ക് നൽകുന്നതാണ്. നാലും അഞ്ചും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുന്നതാണ്. മികച്ച അവതരണം, ഡ്രസ് കോഡ്, ഗ്രൂപ്പ് ശക്തി എന്നിവയുടെ അടിസ്ഥാനത്തിൽ, ഏറ്റവും നല്ല ഗായകസംഘത്തിന് പ്രത്യേക ക്യാഷ് പ്രൈസ് നല്കുന്നതുമാണ്.

പ്രശസ്ത മരിയൻ പുണ്യ കേന്ദ്രമായ എയിൽസ്‌ഫോഡിൽ തീർത്ഥാടനമൊരുക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍സീറോ മലബാര്‍ രൂപത, പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന രൂപതകൂടിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 07944067570, 07720260194।