ബാലഭാസ്‌കറിനെ മരണത്തിലേക്ക് തള്ളിവിട്ടതുപോലെ ലക്ഷമിയെയും നെഞ്ചുപൊട്ടിച്ചു കൊല്ലരുതെന്ന് ലക്ഷ്മിയുടെ ബന്ധുക്കളും ബാലുവിന്റെ സുഹൃത്തുക്കളും ഇന്നലെ പറഞ്ഞു.

ചുരുക്കത്തില്‍ ബാലഭാസ്‌കറിന്റെ പെട്ടെന്നുള്ള മരണം എങ്ങനെയെന്ന് വെളിപ്പെടുത്തുന്നതാണ് ഇന്നലെ ആശുപത്രിയിലരങ്ങേറിയത് ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ മരിക്കുന്നത്. മരിക്കുന്ന ദിവസം താന്‍ ബാലഭാസ്‌കറിനെ തീപ്രപരിചരണ വിഭാഗത്തില്‍ കയറി സന്ദര്‍ശിച്ചതായി ബാലുവിന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. മകളുടെ വിയോഗം ബാലുവിനെ അറിയിച്ചതായും അതിലൊരാള്‍ തട്ടി വിട്ടു.

ഇവിടെയാണ് ബാലുവിന്റെ വീട്ടുകാര്‍ക്ക് ചില സംശയങ്ങള്‍ ഉരുത്തിരിയുന്നത്. മരണ ദിനത്തിന്റെ തലേന്നാള്‍ മാതാപിതാക്കളോട് അനന്തപുരി ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ബാലു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ബാലുവിന് ബോധം തെളിഞ്ഞതായും അവര്‍ അറിയിച്ചു. ഇക്കാര്യം ചില പ്രധാന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. പിന്നെങ്ങനെ ബാലു മരിച്ചു എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. അതായത് ബോധം തെളിഞ്ഞ ബാലുവിനോട് ആരെങ്കിലും മകളുടെ വിയോഗവാര്‍ത്ത പറഞ്ഞോ? അങ്ങനെ പറഞ്ഞെങ്കില്‍ അത് ആരാണ് ? ബാലുവിന്റെ സുഹ്യത്തുക്കളാണോ?

അതോ ചികിത്സിച്ച ഡോക്ടര്‍മാരാണോ? ഇതിനുള്ള മറുപടിക്കായാണ് ബാലുവിന്റെ അച്ഛൻ കാത്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാലുവിന്റെ വീട്ടിലെ മൂഡ് മറ്റൊന്നാണ്. സുഹൃത്തുക്കൾ കൊണ്ട് പോയി തന്റെ മകനെ കൊന്നു എന്നാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്. ബാലുവിന്റെ വീട്ടുകാര്‍ക്ക് ഇപ്പോള്‍ അയാളുടെ ഒരു സുഹ്യത്തിനെയും കാണേണ്ട. ബാലുവിന്റെ കല്യാണം നടത്തിച്ചതും അവനെ സ്വന്തം വീട്ടില്‍ നിന്ന് അകറ്റിയതും സുഹൃത്തുക്കളാണ്. സുഖമില്ലാത്ത സഹോദരിയെ പോലും നോക്കാത്ത തരത്തില്‍ ബാലുവിനെ മാറ്റിയത് സുഹ്യത്തുക്കളാണെന്ന് അവര്‍ വിശ്വസിക്കുന്നു.

മകളുടെ വിയോഗ വാര്‍ത്ത അറിയിച്ചത് കാരണമാണ് ബാലുവിന് ഹൃദയസ്തംഭനം ഉണ്ടായതെന്നു തന്നെയാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്. ബാലുവിന്റെ കുടുംബ സുഹൃത്തായ ഡോക്ടറുടെ ഭാര്യയെ ബാലുവിന്റെ വീട്ടുകാര്‍ ആട്ടിയിറക്കിയതും ഇതു കൊണ്ടാണെന്നാണ് വിവരം. ലക്ഷ്മിയുടെ ആരോഗ്യനിലയൊന്നും അവരെ അലട്ടുന്നില്ല. കാരണം അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. തിരിച്ചുകിട്ടാനാവാത്തവിധം.

സ്വന്തം താത്പര്യ പ്രകാരം ബാലു വിവാഹം കഴിക്കുമ്പോള്‍ സമയദോഷം തങ്ങള്‍ കണ്ടതാണെന്ന് ബാലുവിന്റെ ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കുന്നവര്‍ക്ക് ഏറെ വേദനയുണ്ടാക്കുന്നു. ബാലുവിന്റെ മരണദിവസം രാത്രി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നടന്നത് എന്താണെന്നാണ് വീട്ടുകാര്‍ അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നത്. ബാലുവിന്റെ മരണം സ്വാഭാവികമാണെങ്കില്‍ ഹൃദയസ്തംഭനം എങ്ങനെ വന്നു എന്നാണ് വീട്ടുകാര്‍ക്ക് അറിയേണ്ടത്.