വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലു തന്നെയെന്ന് ഡ്രൈവർ അർജുന്‍റെ വെളിപ്പെടുത്തൽ. തൃശൂരില്‍ നിന്ന് കൊല്ലം വരെ താനും അതിനു ശേഷം ബാലഭാസ്കറുമാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അർജുന്റെ മൊഴി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊല്ലത്ത് വച്ചാണ് വാഹനം ബാലു ഒാടിച്ചു തുടങ്ങിയത്. ലക്ഷ്മിയും മകളും മുൻവശത്തെ ഇടതു സീറ്റിലായിരുന്നുവെന്നും അപകടമുണ്ടാപ്പോൾ താന്‍ മയക്കത്തിലായിരുന്നുവെന്നും അർജുന്‍ പറയുന്നു.
സെപ്തംബര്‍ 25 നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒകേ്ടാബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മകൾ തേജസ്വിനി ബാല അപകടത്തിൽ സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.