നമുക്ക് ഗുരുദേവൻ പകർന്നു നൽകിയ സത്യ ദർശനം പുതുതലമുറയിലേക്ക് പ്രച്ചരിപ്പിക്കുവാനുള്ള പ്രയത്നമാണ് ബാലദീപം (Guru’s Light on Children) എന്ന പരിപാടിയിലൂടെ സേവനം യു കെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 19 ഞായറാഴ്ച യു കെ സമയം വൈകുന്നേരം 3 മണിക്ക് ഗുരുദേവന്റെ തീർത്ഥാടന ലക്ഷ്യങ്ങളിലൊന്നായ ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് സൂമിലൂടെ ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ. ഋധംഭരാനന്ദ സ്വാമിജി ഉത്ഘാടനം ചെയ്യും. ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.
ആത്മീയ, സാമൂഹിക, ധാർമിക, വൈകാരിക തലങ്ങളിലും ഒരു കുട്ടി നേടുന്ന അറിവാണ് അവനെ / അവളെ ഉത്തമ വ്യക്തിയായി മാറ്റുന്നത്. ഇങ്ങനെ ഉള്ള സമഗ്രവളർച്ച കൈവരിക്കുന്നതിന് നമ്മുടെ കുട്ടികളെ വളരെ സഹായിക്കുന്ന ഒന്നായിരിക്കും ബാലദീപം.
എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച്ചയിലാകും ക്ലാസ്സുകൾ നടക്കുക. മികച്ച പ്രഭാക്ഷക, 40 വർഷത്തിൽ ഏറെ പ്രവർത്തി പരിചയം ഉള്ള അധ്യാപിക കൂടിയായ ഡോ: ഗിരിജ പ്രസാദ് ആണ് ക്ലാസ്സുകൾ നയിക്കുന്നത്.
തങ്ങളുടെ കുട്ടികളെ ബാലദീപത്തിൽ പങ്കെടിപ്പിക്കുക എന്നുള്ളത് നമ്മൾ മാതാപിതാക്കളുടെ കടമയായി എല്ലാവരും കാണണം എന്ന് സേവനം യു കെ ഡയറക്ടർ ബോർഡ് അറിയിച്ചു.
Leave a Reply