ഏപ്രില്‍ പത്തിനാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.ലൈംഗിക ആക്രമണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമതിച്ചതിനാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. മാര്‍ച്ച് അവസാനത്തോടെയാണ് പ്രധാന അധ്യാപകനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രധാന അധ്യാപകന്‍ അറസ്റ്റിലായെങ്കിലും പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ജയിലില്‍ നിന്ന് ഇയാള്‍ ആളുകളെ നിയോഗിച്ചു.
പെണ്‍കുട്ടി പരാതി പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നതോടെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും, വിദ്യാര്‍ഥികളില്‍ ചിലരും ചേര്‍ന്ന് മതപാഠശാലയ്ക്കുള്ളില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഇതിനെതിരെ ബംഗ്ലാദേശില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നാലാം ദിവസം ആശുപത്രിയില്‍ വെച്ച് മരിച്ചു.
Leave a Reply