ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മിനി ബഡ്ജ്റ്റിൽ പ്രതീക്ഷ വെച്ചിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവർണർ. 50 ബില്യൺ പൗണ്ടിന്റെ പ്രശ്നം വിപണിയേ തകർക്കുമ്പോഴും പ്രതീക്ഷ ഈ ബഡ്ജ്റ്റിൽ ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ബോണ്ട്‌ വിപണിയിൽ ഇടപെടാൻ സർക്കാർ ഒരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പിടിച്ചു കുലുക്കുന്നതിനിടയിലാണ് ഈ മാറ്റം. നിലവിലെ പ്രശ്നങ്ങളെ അതിജീവിക്കുവാൻ ഉദ്യോഗസ്ഥർ ഇടപെട്ടുവെന്ന് ബാങ്കിന്റെ നടപടികളെ ന്യായീകരിച്ച് എംപിമാർക്ക് അയച്ച കത്തിൽ ഡെപ്യൂട്ടി ഗവർണർ ജോൺ കുൻലിഫ് പറയുന്നു.

ലയബിലിറ്റി-ഡ്രൈവ് ഇൻവെസ്റ്റ്‌മെന്റ് (എൽഡിഐ) ഫണ്ടുകളുടെ മൂല്യം പൂജ്യമായി കുറഞ്ഞതിനാൽ, ദശലക്ഷക്കണക്കിന് പെൻഷൻക്കാർക്ക് അവരുടെ റിട്ടയർമെന്റ് കാലത്ത് നഷ്ടം സംഭവിക്കുന്നുണ്ട്. രാജ്യത്തെ സാധാരണ മനുഷ്യരുടെ കയ്യിൽ പോലും പണമെത്താത്ത ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ജോൺ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെൻഷൻ ഫണ്ട് തകർച്ച എൽഡിഐകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സമീപകാല വിപണിയിലെ ചാഞ്ചാട്ടം മൂലം മുമ്പ് ഒരിക്കലും അഭിമുഖീകരിക്കാത്ത പ്രശ്നമാണിത്. ഇത് പരിഹരിക്കാൻ എല്ലാഭാഗത്തും നിന്നും പരിശ്രമം നടക്കുന്നുണ്ട്. ഭാവിയിലെ ആവശ്യങ്ങൾക്ക് ചെലവാക്കാൻ പണമുണ്ടെന്ന് ഉറപ്പാക്കാൻ അന്തിമ-ശമ്പള പെൻഷൻ സ്കീമുകൾ എൽഡിഐകൾ ഉപയോഗിക്കുകയാണ്.

ഗവൺമെന്റ് ബോണ്ടുകൾ വാങ്ങുന്നതിനായി പെൻഷൻ ഫണ്ടുകൾ കടം എടുക്കാൻ അനുവദിക്കുന്നതിലൂടെ പലിശനിരക്കുകൾ, പണപ്പെരുപ്പം, കറൻസികൾ എന്നിവയിലും ഈ പ്രശ്നങ്ങൾ കടക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.