മണ്ണിടിച്ചിലിന്‍റെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ട് ദിവസങ്ങളായി. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു വീഡിയോ ആണിത്.
കലങ്ങിമറിഞ്ഞ ചെളിവെള്ളം ഇരച്ചെത്തുമ്പോള്‍ കാറില്‍ ദമ്പതികള്‍ കുതിക്കുന്ന ദൃശ്യങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. വാഹനം ഓടിച്ചിരുന്നത് 44 കാരനായ ഫ്രാങ്ക്ളിനാണ്. ഇയാള്‍ക്കൊപ്പം ഗേള്‍ ഫ്രണ്ടും ഉണ്ടായിരുന്നു. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു ഇരുവരും.
കാറിന്‍റെ വിന്‍ഡോ ഗ്ലാസ് വരെയെത്തിയ ചെളി വ്യക്തമാക്കുന്ന വീഡിയോ ഫ്രാങ്ക്ളിന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ കഷ്ടിച്ച് രക്ഷപെട്ടു എന്ന കുറിപ്പോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Leave a Reply