യുകെയിലെ ശ്രദ്ധേയമായ ബാത്ത് കമ്യൂണിറ്റി 22 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ബാത്ത് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക്കല്‍ നൈറ്റ് ജൂണ്‍ 16 ഞായറാഴ്ച സാല്‍ഫോര്‍ഡ് ഹാളില്‍ നടത്തുന്നു.വൈകീട്ട് നാലു മണി മുതല്‍ 9 മണിവരെയാണ് മെഗാ മ്യൂസിക്കല്‍ ഇവന്റ് നടത്തുന്നത്. ഏവരും ഒരുമിച്ച് ചേരുന്ന ഒരു മനോഹരമായ സായാഹ്നം ഒരുക്കുകയാണ് ബാത്ത് കമ്യൂണിറ്റി ലക്ഷ്യമിടുന്നത്.

യുക്മ ദേശീവ വക്താവ് അഡ്വ എബി സെബാസ്റ്റ്യനാണ് പരിപാടിയുടെ മുഖ്യ അതിഥി. ഡോ വാണി ജയറാമിന്റെയും ടീമിന്റെയും മികച്ചൊരു പ്രോഗ്രാമാണ് വേദിയില്‍ അണിയിച്ചൊരുക്കുന്നത്.

ബാത്തിനും ബാത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മലയാളി ബിസിനസ് ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് പരിപാടി നടപ്പാക്കുന്നത്. പ്രവാസികള്‍ക്ക് ഒരു കുടുംബമെന്ന തോന്നലുണ്ടാക്കാനും പ്രവാസികള്‍ ഒറ്റക്കെട്ടായി ജീവിക്കാനും ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമെന്ന വിലയിരുത്തലാണ് ബാത്ത് മലയാളി കമ്യൂണിറ്റിക്കുള്ളത്. പ്രസിഡന്റ് വിന്‍സന്റ് പറശ്ശേരി, സെക്രട്ടറി വിനോദ് കുമാര്‍,മറ്റ് കമ്മറ്റി അംഗങ്ങളായ ഷിബി ഡെന്നി, ജോയ് മാത്യു,ജിനി ജോയ്, സുമിത് മോഹന്‍, ടെസി തോമസ്, രശ്മി സുമിത് എന്നിവര്‍ പരിപാടികള്‍ക്കായി വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്.

മെഗാ മ്യൂസിക് ഇവന്റിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബാത്ത് മലയാളി കമ്യൂണിറ്റി നേതൃത്വം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ; 07756982592