ന്യൂസ് ഡെസ്ക്, മലയാളം യുകെ
വൃക്ക ദാനത്തിലൂടെ മലയാളികൾക്ക് മാതൃകയായി മാറുകയും ലോകം മുഴുവൻ വൃക്കദാനത്തിന്റെ മാഹാത്മ്യം പ്രഘോഷിക്കുകയും ചെയ്ത ഫാ. ഡേവിസ് ചിറമേൽ ഏപ്രിൽ 12-ാം തീയതി തിങ്കളാഴ്ച ബർമിംഗ് ഹാമിൽ എത്തും. ബി സി എം സി ക്ലിനിക്കൽ ഫോറത്തിൻ്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. വൈകിട്ട് 6 മണിക്ക് കോർപ്പസ് ക്രിസ്റ്റി ചർച്ചിൽ വെച്ചാണ് വിപുലമായ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകനും സി ഇ ഒ യുമായ ഫാ ഡേവിസ് ചിറമേൽ ശ്രീനാരായണഗുരു ഹാർമണി 2025 ൻ്റെ നേതൃത്വത്തിൽ നടക്കുന്ന വേൾഡ് റിലീജിയസ് ഫോറത്തിന്റെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാനും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഭാഗമായാണ് യുകെ സന്ദർശിക്കുന്നത്. വൃക്ക രോഗബാധിതരായ അനേകർക്ക് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സഹായ ഹസ്തങ്ങൾ ലഭിക്കുമ്പോൾ മലയാളം യുകെ ന്യൂസിനും ഇത് അഭിമാനകരമാണ്. യുകെയിൽ നിന്നുള്ള മനുഷ്യസ്നേഹികളുടെ സഹായത്തോടെ 25 ഡയാലിസിസ് മെഷീനുകൾ കേരളത്തിൽ എത്തിച്ചപ്പോൾ അതിൻറെ ഭാഗമാകാൻ മലയാളം യുകെ ന്യൂസിന് കഴിഞ്ഞിരുന്നു.
Leave a Reply