തിരുവല്ല: ആരോഗ്യരംഗത്ത് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് രാഷ്ട്രത്തിന് നല്കുന്ന സംഭാവന മഹത്തരമെന്ന് ഡോ.ജോൺസൺ വി. ഇടിക്കുള പ്രസ്താവിച്ചു. ബിലീവേഴ്സ് മെഡിക്കൽ കോളജ് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിച്ച ശില്പശാലയിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു ഗിന്നസ്സ് & യു.ആർ.എഫ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ.ജോൺസൺ വി. ഇ ടിക്കുള.

പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രി എന്ന നിലയിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉയർത്തപെട്ടത് അർപ്പണ മനോഭാവമുള്ള ഡോക്ടർമാരുടെ ഫലമായിട്ടാണെന്നും ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തിയതുൾപ്പെടെ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച ഈ ആതുരാലയം മികവിന്റെ പാതയിൽ മുന്നേറുന്നതിൽ അഭിനന്ദനം അർഹിക്കുന്നെന്നും അദ്ദേഹം പ്രസ്താവിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെഡിക്കൽ വിദ്യാഭ്യാസത്തിനപ്പുറം കരുണാദ്രമായ സൗന്ദര്യാത്മക വിദ്യാഭ്യാസം കൂടിയുള്ള വ്യക്തിത്വത്തിന് ഉടമകളായിരിക്കണം ഭിഷഗ്വരൻ. മുന്നിൽ എത്തുന്ന രോഗിയുടെ മനസ്സ് തൊട്ടറിഞ്ഞ് അനുകമ്പയും സഹാനുഭൂതിയും ആർദ്രതയും നിറഞ്ഞ മനസ്സോടെ വൈദ്യവൃത്തി നടത്തുന്നവരെ വാർത്തെടുക്കുന്നതിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.പ്രൊഫ.ഡോ. മെറീന രാജൻ ജോസഫ്‌,പ്രൊഫ.ഡോ അനൂപ് ബഞ്ചമിൻ,ഡോ ഗീതു മാത്യൂ, ഡോ.ഏബൽ കെ.ശാമുവേൽ ,ഡോ.പ്രമോദ്, ഡോ. ഷാലിയറ്റ്, ഡോ. സംഗീത, ഡോ.കോശി എം.ചെറിയാൻ, അവിരാ ചാക്കോ എന്നിവർ സംബന്ധിച്ചു. സെന്റ് തോമസ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ ഷിജു മാത്യം ഉപഹാരം സമ്മാനിച്ചു. ഒരാഴ്ചയായി നടന്ന് വരുന്ന ശില്പശാല ആഗസ്റ്റ് 22 ന് സമാപിക്കും. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എം.ബി.ബി.എസിന് പ്രവേശനം നേടിയ നൂറിലധികം വിദ്യാർത്ഥികൾ നിരണം പഞ്ചായത്തിലെ വീടുകൾ സന്ദർശിച്ച് സർവ്വേയും നടത്തി. പ്രളയബാധിത മേഖലയിലേക്ക് തങ്ങളാൽ കഴിയുന്ന നിലയിൽ സഹായമെത്തിക്കുന്നതിനും വിദ്യാർത്ഥികൾ ശ്രമിക്കുന്നുണ്ട്.