അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡിലെ പ്രമുഖ അസ്സോസിയേഷനായ ബെഡ്ഫോർഡ് മാസ്റ്റൻ കേരളാ അസ്സോസിയേഷന്റെ പന്ത്രണ്ടാം വാർഷികവും തിരുവോണവും സെപ്തംബർ 23 നു ശനിയാഴ്ച്ച അതിവിപുലമായി ആഘോഷിക്കുന്നു. മാസ്റ്റൻ”ഓണം പൊന്നോണം 2023″ ത്തിനു ബെഡ്ഫോർഡിലെ അഡിസൺ സെൻറ്റർ വേദിയാവും.

അത്തപ്പൂക്കളം ഇട്ട ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ബി.എം.കെ.എ കിച്ചൺ തയ്യാറാക്കുന്ന 30 ഓളം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ ഗംഭീര ഓണ സദ്യ തൂശനിലയിൽ വിളമ്പും.

മാസ്റ്റൻ ഓണാഘോഷത്തിന്റെ ഉത്‌ഘാടന ചടങ്ങിൽ ബെഡ്ഫോർഡ് ബോറോ കൌൺസിൽ ന്യൂ മേയർ ടോം വൂട്ടൻ, ബെഡ്ഫോർഡ് ആൻഡ് കെംപ്സ്റ്റാൻ മെമ്പർ ഓഫ് പാർലമെന്റ്മുഹമ്മദ് യാസിൻ, യുക്മ നാഷണൽ പ്രസിഡണ്ട് ഡോക്ടർ ബിജു പെരിങ്ങത്തറ എന്നിവർ ഭദ്രദീപം തെളിയിച്ചു ഓണോത്സവം ഉത്‌ഘാടനം ചെയ്യും.

ബി.എം.കെ.എ മെംബേർസും കുട്ടികളും ചേർന്നവതരിപ്പിക്കുന്ന കലാമാസ്മരിക വിരുന്നിൽ വെൽക്കം ഡാൻസ്, തിരുവാതിര, ചെണ്ടമേളം, വള്ളംകളി,വടം വലി, കഥകളി, പുലികളി, ഫാഷൻ ഷോ, സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങൾ എന്നിവ അരങ്ങേറും. ആൻറ്റോ ബാബു, ടീന ആശിഷ്, ജ്യോതി ജോസ് എന്നിവർ അവതാരകരാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബി.എം.കെ.എ യുടെ ഈ വർഷത്തെ ഓണാഘോഷവും, പന്ത്രണ്ടാം വാർഷികവും വർണ്ണാഭവമാക്കുവാൻ HD, LED വാളും, ആധുനിക ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും, ലൈവ് ടെലികാസ്റ്റും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ലൈവ് ഫോട്ടോസ് ഫ്രെയിം ചെയ്തു നൽകുന്ന ഫോട്ടോ സ്റ്റുഡിയോയും വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.

കേരള തനിമയാർന്ന കലാരൂപങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരുക്കുന്ന ഈ വർഷത്തെ വർണ്ണശബളമായ ഓണാഘോഷവും,ബി.എം.കെ.എ യുടെ പന്ത്രണ്ടാം വാർഷികവും വിജയപ്രദമാക്കുവാൻ എല്ലാ അംഗങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബി.എം.കെ.എ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

ഈവനിംഗ് ഡിന്നറിനു ശേഷം ക്രമീകരിച്ചിരിക്കുന്ന ഡീ ജെ യോടുകൂടി ഓണാഘോഷങ്ങൾ സമാപിക്കും.

വേദിയുടെ വിലാസം: Addison Centre, Kempston, Bedford MK42 8PN.