കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് ബെഡ് ഫോർഡ് ‘ഷെയർ മലയാളി അസോസിയേഷൻ (BMA) ആദ്യമായി നടത്തുന്ന വെർച്വുൽ ക്രിസ്മസ് & ന്യൂഇയർ ആഘോഷങ്ങൾ ഡിസംബർ ഇരുപത്തിഅഞ്ചാം തീയതി വൈകുന്നേരം 4 മണി മുതൽ ‘ ലോകമെങ്ങും യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അസോസിയേഷനിലെ മുഴുവൻ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കലാപരിപാടികൾ ആണ് അണിയറയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു പ്രധാനപ്പെട്ട ആഘോഷങ്ങളിലും പങ്കെടുക്കുവാൻ സാധിക്കാത്തതിൻ്റെ എല്ലാ കുറവുകളും പരിഹരിക്കുവാൻ കൂടിയാണ് വെർച്വുൽ ആയി ക്രിസ്മസ് & ന്യൂഇയർ ആഘോഷം നടത്തുവാൻ ബിഎംഎ നേതൃത്വം തീരുമാനിച്ചത് .

ബിഎംഎ ഒരുക്കുന്ന ഈ ആഘോഷം പ്രവാസ ലോകത്തിന് വേറിട്ട ഒരു അനുഭവം ആക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.