ഡബ്ലിന്‍ : കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്‌സ് മരണപ്പെട്ടു. ജോര്‍ജ് പോളിന്റെ ഭാര്യയാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു,കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജാണ് മരണപ്പെട്ടത്. 54 നാല് വയസായിരുന്നു. ഇന്ന് രാവിലെയാണ് മരണം ഉണ്ടായത്.

അര്‍ബുദ ബാധയെതുടര്‍ന്ന് നേരത്തെ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് രണ്ട് ദിവസത്തിനുള്ളിൽ ആണ് മരണം സംഭവച്ചിരിക്കുന്നത്.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശവസംസ്ക്കാര  സമയം പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു.

related news.. അയർലണ്ടിൽ മരിച്ച ബീനയുടെ ഭർത്താവായ ജോർജ്ജിന്റെ വാക്കുകൾ മലയാളികളുടെ നൊമ്പരമാകുന്നു… “ആശുപത്രി കിടക്കയുടെ സമീപം ഇരുന്ന് ബീനയുടെ കൈയ്യില്‍ മുറുക്കി പിടിച്ചപ്പോൾ അവളുടെ കണ്ണുകളിൽ ഒരു പുതുജീവനും ധൈര്യവും ഞാൻ കണ്ടിരുന്നു…” എന്നാൽ നഴ്സുമാർ വിളിച്ച ആ സംഭാഷണത്തിൽ ഞാൻ അപകടം തിരിച്ചറിഞ്ഞു..