വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത ശേഷം ഡോർ തുറക്കുമ്പോൾ എത്രത്തോളം കരുതൽ ആവശ്യമാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ആണിത്. അശ്രദ്ധമായി ഡോർ തുറന്നതു മൂലം മറ്റൊരാളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യമാണിത്. കർണാടക റോഡ് സുരക്ഷ അതോറിറ്റി പങ്കുവച്ച അപകട വിഡിയോ കാണിച്ചു തരുന്നത് ഇത്തരത്തിലൊരു സംഭവമാണ്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ അശ്രദ്ധമായി ഡോർ തുറക്കുന്നതും പിന്നാലെ സ്കൂട്ടറിലെത്തിയ യുവതി അതിലിടിച്ച് വീഴുന്നതുമാണ് വിഡിയോയിൽ.

ഡോറിലിടിച്ച് റോഡിലേക്ക് വീഴുന്ന സ്ത്രീയുടെ മേലേക്ക് പിന്നാലെ വരുന്ന കാർ കയറുന്നതും വിഡിയോയിൽ കാണാം. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ ഡോർ തുറക്കുമുമ്പ് ശ്രദ്ധിക്കൂ എന്നാണ് ട്വീറ്റിലൂടെ വിഡിയോ പങ്കുവച്ച് കർണാടക റോഡ് സുരക്ഷ അതോറിറ്റി പറയുന്നത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ