ബല്‍ഗാം: രാത്രിയുടെ മറവില്‍ ലക്ഷ്വറി കാറുകള്‍ കത്തിക്കുന്നത് ഹോബിയാക്കിയ ഡോക്ടര്‍ പിടിയില്‍. കര്‍ണാടകയിലെ ബെല്‍ഗാമിലാണ് സംഭവം. ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ബ്ലഡ് ബാങ്ക് തലവനുമായ ഡോ.അമിത് വി. ഗെയ്ക്ക്‌വാദ് ആണ് പിടിയിലായത്. വലിയ വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ആഡംബര വാഹനങ്ങളായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ജാദവ് നഗറിലെ വിവാന്ത അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തിക്കുന്നതിനിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു.

മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് നഗരത്തില്‍ കറങ്ങി നടന്ന് ആഢംബര കാറുകള്‍ കണ്ടുപിടിക്കും. പിന്നീട് നീളമുള്ള വടിയില്‍ തുണിചുറ്റി മണ്ണെണ്ണയില്‍ മുക്കി കത്തിച്ച ശേഷം ബോണറ്റിനുള്ളിലേക്ക് കാട്ടി കത്തിക്കുകയായിരുന്നു ഇയാളുടെ രീതി. കലബുര്‍ഗിയില്‍ താമസിക്കുന്ന ഇയാള്‍ അടുത്തിടെ 11 കാറുകള്‍ കത്തിച്ചതായി വ്യക്തമായി. എംഎല്‍എയുടെ സഹോദരന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാര്‍ ഉള്‍പ്പെടെയുള്ളവ ഇയാള്‍ കത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത് കൂടാതെ വിവിധ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ഇയാള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ നോക്കിയാണ് ‘ഓപ്പറേഷന്‍’. ബിംസില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് സഹപ്രവര്‍ത്തകരുമായി കാര്യമായ ബന്ധങ്ങളില്ലായിരുന്നുവെന്നും വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.