ജയൻ മലയിൽ

ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ ബെൽഫാസ്റ്റ് സ്പെക്ട്രം സെന്ററിൽ സംഘടിപ്പിച്ചു.സാന്റാ നൈറ്റ് വിത്ത് ബി.എം.എ എന്ന പേരിൽ നടന്ന ആഘോഷ പരിപാടികൾ ബെൽഫാസ്റ്റിലെ നവാഗതരായ മലയാളികളുടെ പങ്കാളിത്തം കൊണ്ടും കൊച്ചു കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. സാംസ്കാരിക വൈവിധ്യത്തിന് പ്രാധാന്യം നൽകി സംഘടിപ്പിച്ച പരിപാടിയിൽ ബ്രെയിൻ കിങ്സ്റ്റൺ പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന നോർത്ത് ബെൽഫാസ്റ്റ് എം.എൽ.എ ബെൽഫാസ്റ്റിന്റെ കൾച്ചറൽ ഡൈവേഴ്‌സിറ്റിയ്ക്ക് സ്ട്രാറ്റജി നേടിയെടുക്കുന്നതിൽ ബി.എം.എ പോലെയുള്ള എത്നിക്ക് മൈനോറിറ്റി സംഘടനകൾക്ക് വഹിക്കാനുള്ള പങ്ക് വളരെ പ്രധാനപെട്ടതാണെന്ന് ചൂണ്ടി കാണിച്ചു.

“കഠിനാധ്വാന സംസ്കാരം ഉള്ള മലയാളികൾ നോർത്തേൺ ഐർലണ്ടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മലയാളികൾ നൽകുന്ന സംഭാവന മറ്റ് വിഭാഗങ്ങൾക്ക് മാതൃകയാണ്. നോർത്തേൺ ഐർലണ്ടിലെ ജനങ്ങൾക്ക് നല്ല നിലവാരമുള്ള ഹെൽത്ത്കെയർ സർവീസ് നൽകാൻ മലയാളികൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഓണം പോലെയുള്ള മലയാളികളുടെ എത്നിക് മൈനോറിറ്റി ഉത്‌സവങ്ങൾ പ്രദേശത്തെ കൾച്ചറൽ ഡൈവേഴ്‌സിറ്റിയ്ക്ക് നൽകുന്ന സംഭാവന വളരെ വലുതാണ് എന്ന് അദ്ദേഹം കൂട്ടി ചേർത്തു”

ബി എം എ പ്രസിഡന്റ്റ് സന്തോഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ജയൻ മലയിൽ സ്വാഗതം ആശംസിച്ചു. ബ്രെയിൻ കിങ്സ്റ്റൻ എം.എൽ.എ ഉദ്ഘടാനം നിർവ്വഹിച്ചു. പ്രദേശത്തെ ലോക കേരള സഭാ അംഗം ജെ.പി.സുകുമാരൻ ആശംസ പ്രസംഗം നടത്തി. നോർത്തേൺ ഐർലണ്ടിലെ ഡിപ്പാർട്ടമെന്റ് ഓഫ് കമ്മ്യുണിറ്റി ലക്ഷ്യം വയ്ക്കുന്ന സംസ്കാരിക വൈവിധ്യ നയങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ബെൽഫാസ്റ്റ് മലയാളി അസോസിയേഷന് കഴിയണം. കൂടാതെ കേരളത്തിലെ നോർക്കാ വിഭാഗത്തിന്റെ സഹായ സഹകരണങ്ങൾ ബി.എം.എയ്ക്ക് ഉറപ്പ് വരുത്തുമെന്നും ജെപി സുകുമാരൻ അറിയിച്ചു. വിശിഷ്ഠാതിഥികൾ ആയിരുന്ന ഗാഥാ അബദു-എംഡി കാരിക്ക് കെയർ ,ദിനു ഫിലിപ്പ് പിനാക്കിൾ ഇൻഷുറൻസ് & മോർട്ട്ഗേജ് എന്നിവരുടെ ആശംസാ പ്രസംഗങ്ങൾ നടത്തി, കെവിൻ കോശി തോമസ് പരിപാടി വൻ വിജയമാക്കാൻ സഹായിച്ച എല്ലാവരുടെയും പിന്തുണ ഭാവിയിലും ഉണ്ടാകണം എന്ന് തന്റെ നന്ദി പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.

തുടർന്നു നടന്ന ബെൽഫാസ്റ്റ് മലയാളി അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. അഹാന മജോ, ഇവാന ടോളി, ഐറീന ടോളീ, ഇവാന ടിജോ, ആവണി രാജീവ്, അഭി ജയരാജ്, റോസ് മരിയ ബെന്നി, മിന്നു ജോസ് എന്നിവരുടെ ഡാൻസും, ശരത് ബേബി, ലിൻ്റോ ആൻ്റണി എന്നിവരുടെ പാട്ടുകളും ചടങ്ങിന് മിഴിവേകി. മനീഷ ഫ്രാൻസീസ് and റോസ് മരിയ ബെന്നി എന്നിവർ സംസ്കാരിക പരിപാടിയുടെ അവതാരകർ ആയിരുന്നു. ബി.എം.എ അംഗത്വമുള്ള യുവ തലമുറയ്ക്ക് വേണ്ടി കല, കായികം എന്നിവ സമന്വയിപ്പിച്ചു കൊണ്ട് ഒരു പുതിയ ക്രിയേറ്റിവ് സ്പെക്ട്രത്തിന് രൂപം നൽകുമെന്നും,കേരളത്തിലെ ഭക്ഷണ സംസ്കാരത്തിന്റെ പ്രചാരണത്തിലൂടെ മലയാള നാടിന്റെ ഹെറിറ്റേജ് ചരിത്രം കൂടുതൽ ആസ്വാദകരമായി പഠിക്കാൻ ആഘോഷപരിപാടികൾ സംഘിടിപ്പിക്കുമെന്നും ബി.എം.എ ഭാരവാഹികൾ അറിയിച്ചു.

സോൾബീറ്റ്സ് അയർലൻഡ് അവതരിപ്പിച്ച ഗാനമേളയോടെയാണ് പരിപാടികൾ അവസാനിച്ചിച്ചത്.
BMA xmas ny cel.mp4
NBCH9517.JPG