ഈ കാലഘട്ടത്തെ സൗഹൃദം എന്നാൽ സെല്‍ഫി ഒഴിച്ച് കൂടാത്ത ഒന്നുമില്ല, പ്രായഭേദം ഇല്ലാതെ തന്നെ തരംഗം ആയിരിക്കുകയാണ് സെൽഫി ഭ്രമം. ഇതിനോടുള്ള താല്‍പര്യം കൂടുകയല്ലാതെ കുറയുന്നില്ല എന്നത് മറ്റൊരു സത്യം. സെല്‍ഫി വിനോദവും സന്തോഷവും നല്‍കുന്നുണ്ടെങ്കിലും അതുമൂലം കുറെ ദോഷങ്ങളും ഉണ്ട് എന്നത് മറ്റൊരു സത്യം. പരിസരം മറന്ന് സെല്‍ഫിയില്‍ മുഴുകിയത് മൂലം ഉണ്ടായ ദുരന്തമാണ് ഈ വാര്‍ത്തയില്‍.
കൂടെയുണ്ടായിരുന്ന സുഹൃത്ത് മരണത്തിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത് അറിയാതെ സെല്‍ഫിക്ക് പോസ് ചെയ്ത് വിദ്യാര്‍ത്ഥികള്‍. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. ജയനഗര്‍ നാഷണല്‍ കോളേജിലെ വിശ്വാസ് എന്ന വിദ്യാര്‍ത്ഥിയാണ് മുങ്ങിമരിച്ചത്.
ജയനഗര്‍ നാഷണല്‍ കോളേജില്‍ നിന്നും എന്‍സിസി ട്രെക്കിങ് ക്യാമ്പിനെത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടയാളാണ് വിശ്വാസ്. ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെ ക്യാമ്പില്‍ നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ ഗൂണ്ട ആജ്ഞനേയ ക്ഷേത്രക്കുളത്തിലെത്തുകയായിരുന്നു. നീന്തലറിയാത്ത വിശ്വാസും ഇവര്‍ക്കൊപ്പം കുളത്തിലിറങ്ങി. 10 അടി താഴ്ചയുള്ള കുളമായിരുന്നു ഇത്.
Leave a Reply