പക്ഷഘാതം മൂലം മരണത്തിനു കീഴടങ്ങിയ ശ്രീ ബെന്നി പി കെ യുടെ പൊതുദർശനം ഓഗസ്റ്റ് 3 -ന് ശ നിയാഴ്ച നടക്കും .സ്വാൻസി ഹോളി ക്രോസ്സ് ച ർച്ചിൽ ആണ് പൊതു ദർശനം നടക്കുക . ഹോളി ക്രോസ്സ് വികാരി ഫാ . സിറിൽ തടത്തിലിന്റെ നേതൃത്വത്തിലാണ് ശ്രുശ്രുഷകൾ നടക്കുക .മോറിസ്‌ക്ൽ സേക്രട്ട് ഹാർട്ട് ചുർച്ച് വികാരി കാനൻ ജോസഫ് ശ്രുശ്രുഷകളിൽ പങ്കെടുക്കും .ഉച്ചയ്ക്ക് 12 മണിക്ക് ദേവാലയത്തിലേക്ക് മൃതദേഹം എത്തിക്കും തുടർന്ന് 12 30 ന് വിശുദ്ധ കുർബാനയും പൊതുദർശനം ചടങ്ങുകളും നടക്കും. മൂന്ന് മണിക്ക് റിഫ്രഷ്മെന്റ് പരിപാടികളും നടക്കും.
ഒരാഴ്ച മുമ്പാണ് സ്വാൻസിയിലെ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി ആയ പെരേപ്പാടൻ വീട്ടിൽ ബെന്നി പി. കെ പക്ഷാഘാതം മൂലം മരണത്തിന് കീഴടങ്ങിയത്. 53 വയസ്സ് മാത്രമായിരുന്നു ബെന്നിയുടെ പ്രായം. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന ബെന്നി തലേ ദിവസം പതിവുപോലെ കിടന്നുറങ്ങി. രാവിലെ ഭാര്യ വന്നു വിളിക്കുമ്പോൾ ബോധമില്ലാതെ കിടക്കുന്ന ബെന്നിയെയാണ് കണ്ടത്. ഐസിയുവിൽ നേഴ്സ് ആയ ജിഷ ഭർത്താവിന് പരിചരണം കൊടുക്കുകയും ഒപ്പംതന്നെ എമർജൻസി സർവീസിനെ വിളിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ലേക്ക് മാറ്റുകയാണ് ചെയ്തത്. 24 മണിക്കൂർ വെന്റിലേറ്ററിൽ കഴിഞ്ഞതിനുശേഷമാണ് ബെന്നി മരണത്തിന് കീഴടങ്ങിയത്. റെഡിങ്ൽ ഉള്ള ഭാര്യ സഹോദരൻ ജോഷിയും കുടുംബവും സംഭവം അറിഞ്ഞ ഉടനെ തന്നെ സ്വാൻസിയിൽ എത്തിയിരുന്നു. ബെന്നി ജിഷ ദമ്പതികൾക്ക് മൂന്ന് ആൺകുട്ടികളാണ്. മൂത്തമകൻ ആൽവിൻ ബെന്നി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു രണ്ടാമത്തെ മകൻ ഗ്ലാഡ്‌വിൻ ബെന്നി 7 ഇയറിലും ഇളയകുട്ടി ക്രിസ്വിൻ ബെന്നി ഇയർ 3ലും പഠിക്കുന്നു.
15 വർഷങ്ങൾക്കു മുമ്പ് സ്വാൻസിയിലെ എത്തിച്ചേർന്ന ബെന്നിയും കുടുംബവും സ്വാൻസിയിൽ ഉള്ള എല്ലാ മലയാളികൾക്കും ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. അപ്രതീക്ഷിതമായ ബെന്നിയുടെ വേർപാട് സ്വാൻസിയിൽ ഉള്ള ഓരോ മലയാളികളെയും തീരാ ദുഃഖത്തിൽ ആക്കി. മോറിസ്റ്റാൽ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്ന ബെന്നി കൂടെ ജോലി ചെയ്യുന്ന ഇംഗ്ലീഷ് കാർക്ക് വരെ വളരെ പ്രിയപ്പെട്ടവനായിരുന്നു. എപ്പോഴും സൗമ്യമായി ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ബെന്നിയാണ് അവർ ഓർമിക്കുന്നത്. ശനിയാഴ്ച നടക്കുന്ന വേക് അപ് മാസിൽ മോറിസ്‌റ്റോൺ മെമ്മോറിയൽ ഹോസ്പിറ്റൽലെ ബെന്നിയുടെ ഡിപ്പാർട്ട്മെന്റ് ലെ എല്ലാ ജീവനക്കാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ബെന്നിയുടെ മൃതദേഹം പള്ളിയിൽ കൊണ്ടുവരുന്നത് മുതലുള്ള എല്ലാ ശുശ്രൂഷകളും തൽസമയം ലൈവായി കാണാവുന്നതാണ്. VSQUARETV ആണ് ലൈവ് കാണുവാൻ ഉള്ള സൗകര്യം ഒരുക്കുന്നത്. ശനിയാഴ്ച തന്നെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഇടവക പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ശുശ്രൂഷയിൽ സംബന്ധിക്കുവാൻ വരുന്നവർ ഫ്ലവേഴ്സ് ,ബൊക്കെ എന്നിവ കൊണ്ടു വരരുത് എന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്.ബെന്നിയോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ പള്ളിയുടെ പോർച്ചിൽ വെച്ചിരിക്കുന്ന മെസ്സേജ് ബോക്സിൽ നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുകയും, അടുത്തു വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ നിങ്ങളുടെ കോൺട്രിബ്യൂഷൻ ഇടുകയും ചെയ്യുക. അങ്ങനെ ഫ്ലവേഴ്സ്ന് പകരമായി നിങ്ങൾ കൊടുക്കുന്ന തുക നാട്ടിലെ ഏതെങ്കിലും ചാരിറ്റിക്ക് കൊടുക്കുവാനാണ് ഫാമിലി ആഗ്രഹിക്കുന്നത്. ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പള്ളിയുടെ അഡ്രസ്
Holy Cross Catholic church
Upper Kings Head Road
Gendrose
Swasnea SA58BR
Live telecast link
www.vsquaretv.com
youtube.com/c/vsqaretvmedia
www.facebook.com/vsquaretv
Leave a Reply