ഭാവനയുടെ വിവാഹത്തില്‍ താരങ്ങളായത് രമ്യ നമ്പീശന്‍, സയനോര, ശ്രിത ശിവദാസ്, ശില്‍പബാല, മൃദുല, ഷഫ്‌ന എന്നിവരായിരുന്നു. കോഫീ ബ്രൗണും ഗോള്‍ഡനും ചേര്‍ന്ന സാരിയാണ് എല്ലാവരും ധരിച്ചത്. വിവാഹ വേദിയില്‍ തന്നെ എല്ലാവരും തമ്പടിച്ചിരുന്നു. നവീന്റെ സുഹൃത്തുക്കളെ ലൈനടിച്ചും കമന്റടിച്ചും രമ്യാ നമ്പീശനും ടീമും ആഘോഷിച്ചു.

ഭാവനയ്ക്ക് റിസപ്ഷന്‍ സമയത്ത് സര്‍പ്രൈസ് നല്‍കാനുള്ള ഗൂഢാലോചനയും ആ വേദിയില്‍ വെച്ച് തന്നെ അവര്‍ നടത്തി. താന്‍ ലിപ്സ്റ്റിക്ക് ഇട്ടില്ലെന്ന് സയനോര ഷഫ്‌നയോട് നിരാശയോടെ പറഞ്ഞു. നിനക്ക് ഒരു കുഴപ്പവുമില്ലെന്ന് ഷഫ്‌ന സമാധാനിപ്പിച്ചു.

ഇവരുടെ രസകരമായ സംഭാഷണങ്ങള്‍ കേട്ട് ഒരാള്‍ കൂടി ആ ഗ്യാങില്‍ ഉണ്ടായിരുന്നു. നമ്മുടെ പ്രിയപ്പെട്ട നടി രചന നാരായണന്‍കുട്ടി…ആ ടീമില്‍ തന്നെ ഒറ്റപ്പെട്ടുപോയി താരം. സെറ്റ് സാരിയുടുത്ത് എത്തിയ താരം അവര്‍ ആറ് പേരില്‍ നിന്ന് വ്യത്യസ്തയായി തന്നെ കണ്ടു. അവര്‍ സംസാരിക്കുന്നതും നോക്കി നില്‍ക്കാനേ രചനയ്ക്ക് കഴിഞ്ഞുള്ളൂ. അവരുടെ തമാശകള്‍ കേട്ട് ചിരിക്കാനും മറന്നില്ല.

വീഡിയോ വൈറലായതോടെ ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചത് രചനയെയാണ്. ഈ ടീമില്‍ ഇവര്‍ക്കെന്ത് കാര്യം എന്നാണ് ചിലര്‍ ചോദിക്കുന്നത്. മറ്റുചിലരാകട്ടെ കുമ്മനടിച്ച് കയറിയ രചന ശരിക്കും ഒറ്റപ്പെട്ടെന്ന സങ്കടത്തിലും. എല്ലാവരും ചേര്‍ന്ന് രചനയെ ഒറ്റപ്പെടുത്തിയെന്നാണ് പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം രമ്യാനമ്പീശനും സയനോരയും ചേര്‍ന്ന് ഉദാഹരണം സുജാതയിലെ ഗാനം ആലപിക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെയുള്ളവര്‍ കൂടെയുണ്ടായിരുന്നു.

താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു ഭാവനയുടെ വിവാഹം. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ വിവാഹത്തിന് എത്തി. സെല്‍ഫിയെടുത്തും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തും ഭാവനയുടെ വിവാഹം ആഘോഷിക്കുകയാണ് താരലോകം.

തൃശൂര്‍ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രനടയില്‍ ലളിതമായ ചടങ്ങിലാണ് കന്നഡ നിര്‍മാതാവ് നവീന്‍ ഭാവനയ്ക്ക് താലി ചാര്‍ത്തിയത്. അഞ്ച് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഭാവന വിവാഹിതയാകുന്നത്.