കൊച്ചി: മലയാളത്തിലെ യുവ നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. ആഡംബരമൊഴിവാക്കി തൃശൂരിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരുന്ന ഓഗസ്റ്റ് മാസത്തില്‍ ബംഗളുരുവില്‍ വച്ചാണ് വിവാഹം. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയത്.
2012ല്‍ റോമിയോ എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു ഭാവനയുടെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഭാവനയുടെ അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ഭാവനയുടെ വിവാഹം അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഉറപ്പിച്ചതാണെന്നു അമ്മ പുഷ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. തീയതി നിശ്ചയിച്ചാല്‍ ഭാവന തന്നെ അത് ഔദ്യോഗികമായി അറിയിക്കുമെന്നുമാണ് അമ്മ അറിയിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹശേഷം സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തിലും തീരുമാനം എടുക്കേണ്ടത് ഭാവനയാണെന്നുമാണ് അവരുടെ നിലപാട്. താന്‍ പ്രണയത്തിലാണെന്ന് ഭാവന തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ആരെയാണ് പ്രണയിക്കുന്നത് എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിരുന്നില്ല.