സ്വന്തം ലേഖകൻ

ഭൂട്ടാൻ :  ഹിമാലയൻ കിംഗ്ഡം ഓഫ് ഭൂട്ടാനും അതിന്റെ പങ്കാളിയായ ബിറ്റ്ഡീർ ടെക്നോളജീസ് ഗ്രൂപ്പും ചേർന്ന് 600 മെഗാവാട്ട് ക്രിപ്റ്റോ മൈനിംഗ് പ്ലാന്റ് നിർമ്മിക്കുവാനുള്ള പദ്ധതികൾ ആരംഭിച്ചു. രാജ്യത്തിന്റെ ബിറ്റ്‌കോയിൻ ഖനനം ഭൂട്ടാനിൽ നിന്ന് ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാകുവാൻ പൗരന്മാരെ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അവർ പറയുന്നു. നിക്കി ഏഷ്യ റിപ്പോർട്ട് അനുസരിച്ച് ആഗോള നിക്ഷേപകരിൽ നിന്ന് 500 മില്യൺ ഡോളർ മൂലധനം സമാഹരിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചതായി ബിറ്റ്ഡീർ ടെക്നോളജീസ് ഗ്രൂപ്പ് സ്ഥിരീകരിച്ചു.

 

ഭൂട്ടാൻ ബിറ്റ്‌കോയിൻ ഖനനത്തിന് അനുയോജ്യമായ രാജ്യമാണെന്ന് ഡ്രക് ഹോൾഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സിഇഒ ഉജ്ജ്വല് ദീപ് ദഹലിൽ പറയുന്നു. ഭൂട്ടാൻ ഭൂമിശാസ്ത്രപരമായ പരിമിതികളും കണക്ടിവിറ്റി വെല്ലുവിളികളും അഭിമുഖീകരിക്കുമ്പോൾ തന്നെ, ഭൂട്ടാൻ ഒരു പർവതപ്രദേശമായതിനാൽ, അവയിലൂടെ ലഭിക്കുന്ന ഹരിതവും താരതമ്യേന വിലകുറഞ്ഞതുമായ ഊർജ്ജം ബിറ്റ്‌കോയിൻ മൈനിങ്ങിന് ഉപയോഗപ്പെടുത്തി കൂടുതൽ സുസ്ഥിരമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കുന്നുവെന്ന് ദഹലിൽ വിശദീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിറ്റ് കോയിനിനുവേണ്ടിയുള്ള ക്രിപ്‌റ്റോ ഖനനം പ്രദേശവാസികൾക്ക് ക്രിപ്റ്റോ കറൻസികളെപ്പറ്റിയുള്ള അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും , അങ്ങനെ ഭൂട്ടാനിൽ നിന്ന് ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാകുവാൻ പൗരന്മാരെ സജ്ജരാക്കുന്നതിന് രാജ്യത്തിന്റെ ബിറ്റ്കോയിൻ ഖനനം പ്രത്യക്ഷത്തിൽ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യത്തെ 100 മെഗാവാട്ടിന്റെ ക്രിപ്‌റ്റോ ഖനന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ ആരംഭിച്ചുവെന്നും , അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ കണക്ക് 600 മെഗാവാട്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൂട്ടാൻ അധികൃതർ പറഞ്ഞു. എല്ലാ ലോകരാജ്യങ്ങളും ക്രിപ്റ്റോ കറൻസികളുടെ സാധ്യത മനസ്സിലാക്കി , അവയെ ഉപയോഗപ്പെടുത്തികൊണ്ട് സാമ്പത്തിക നേട്ടം കൈവരിക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക